ഞാറയ്ക്കല്‍ സ്‌റ്റേഷനിലെ എസ്‌ഐ ഷിബു തൂങ്ങിമരിച്ചു

വരാപ്പുഴ തത്തപ്പിള്ളിയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എസ് ഐ ഷിബു
എസ് ഐ ഷിബു

കൊച്ചി: എറണാകുളത്ത് ഗ്രേഡ് എസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ഞാറക്കല്‍ സ്റ്റേഷനിലെ എസ് ഐ ഷിബു ആണ് തൂങ്ങിമരിച്ചത്. കരള്‍ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു.  

കഴിഞ്ഞദിവസം ഷിബു ഏറെ മദ്യപിച്ചിരുന്നുവെന്നാണ് പൊലീസുകാര്‍ പറയുന്നത്. അതിന് ശേഷം ജീവനൊടുക്കിയതാവുമെന്നാണ് കരുതുന്നത്.  വരാപ്പുഴ തത്തപ്പിള്ളിയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംസ്ഥാനത്ത് പൊലീസുകാരുടെ വര്‍ധിച്ചുവരുന്ന ആത്മഹത്യക്ക് കാരണം സമ്മര്‍ദ്ദമാണെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് വന്നിരുന്നു. സംസ്ഥാനത്ത് പൊലീസുകാരുടെ ആത്മഹത്യ വര്‍ധിക്കുന്നത് സമീപകാലങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിനെ തുടര്‍ന്ന് ആഭ്യന്തരവകുപ്പ് അന്വേഷണവും ആരംഭിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com