ഗണേഷിനെ മന്ത്രിയാക്കാനുള്ള തീരുമാനം എല്‍ഡിഎഫ് പിന്‍വലിക്കണം; സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് വിഡി സതീശന്‍ 

ഇടതുമുന്നണിയിലെ ധാരണ പ്രകാരമാണ് മന്ത്രിസഭയില്‍ പുനസംഘടന വരുന്നത്
വിഡി സതീശന്‍ /ഫയല്‍
വിഡി സതീശന്‍ /ഫയല്‍

കൊച്ചി: കെ ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കാനുള്ള തീരുമാനം എല്‍ഡിഎഫ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതിയാണ് ഗണേഷ് കുമാര്‍. കോടതിയില്‍ കേസ് നടക്കുന്ന ഗണേഷിനെ മന്ത്രിയാക്കുന്നത് അംഗീകരിക്കാനാകില്ല. 

അതിനാല്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞു. ഞങ്ങള്‍ കേസ് കൊടുത്ത കേസിലെ പ്രതിയായ ഒരാളുടെ സത്യപ്രതിജ്ഞയില്‍ ഞങ്ങള്‍ എങ്ങനെ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഗണേഷിനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരണം. 

ഇടതുമുന്നണിയിലെ ധാരണ പ്രകാരമാണ് മന്ത്രിസഭയില്‍ പുനസംഘടന വരുന്നത്. കെബി ഗണേഷ്‌കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഡിസംബര്‍ 29 ന് വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യാനാണ് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിച്ചത്. ഇതിന് മുന്നോടിയായി മന്ത്രിമാരായിരുന്ന ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com