മാത്യു ടി തോമസ്/ ഫെയ്സ്ബുക്ക്
മാത്യു ടി തോമസ്/ ഫെയ്സ്ബുക്ക്

ദേവഗൗഡ വിഭാഗവുമായി ബന്ധം വേണ്ട;  സംസ്ഥാനത്ത് ഒറ്റക്ക് നില്‍ക്കാന്‍ ജെഡിഎസ് കേരള ഘടകം 

മറ്റു ജനതാ പാര്‍ട്ടികളുമായി ലയിക്കുന്നതും കേരള ഘടക പരിഗണിക്കുന്നുണ്ട്

തിരുവനന്തപുരം: ബിജെപിക്കൊപ്പം പോയ ദേവഗൗഡ വിഭാഗവുമായി ബന്ധം തുടരേണ്ടെന്ന് മാത്യു ടി തോമസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. സംസ്ഥാനത്ത് ഒറ്റക്ക് നില്‍ക്കാനാണ് കേരള ജെഡിഎസിന്റെ തീരുമാനം. സി കെ നാണുവുമായി ഇനി ഒരു സഹകരണവും വേണ്ടെന്നും യോഗം തീരുമാനിച്ചു. 

മറ്റു ജനതാ പാര്‍ട്ടികളുമായി ലയിക്കുന്നതും കേരള ഘടക പരിഗണിക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടി ചിഹ്നത്തിലും കൊടിയിലും ഇപ്പോഴും സംസ്ഥാന ഘടകത്തിന് ധാരണയുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. പുതിയ നീക്കത്തിലൂടെ തത്കാലം എല്‍ഡിഎഫില്‍ ഉയര്‍ന്ന പ്രതിസന്ധി മറികടക്കാമെങ്കിലും പാര്‍ട്ടി ചിഹ്നവും കൊടിയും നിയമസഭാംഗത്വവും അടക്കമുള്ളവ വരും നാളുകളില്‍ കൂടുതല്‍ പ്രതിസന്ധിയാകും.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗൗഡ സന്ദര്‍ശിക്കുകയും അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനുള്ള ക്ഷണം സ്വീകരിക്കുകയും ചെയ്തതോടെ കേരള നേതൃത്വത്തോടു സൗമനസ്യം കാട്ടി വന്ന സിപിഎമ്മും വെട്ടിലായിരുന്നു. 

നേരത്തെ ദേവഗൗഡയെ പുറത്താക്കിയെന്നും താനാണ് പുതിയ അധ്യക്ഷനെന്നും കാട്ടി സി കെ നാണു ഇടത് മുന്നണിക്ക് കത്ത് നല്‍കിയിരുന്നു. ഇതോടെ സംസ്ഥാന ജെഡിഎസ് നേതാക്കള്‍ കൂടുതല്‍ വെട്ടിലായിരുന്നു. എന്‍ഡിഎ വിരുദ്ധ ജെഡിഎസ് തങ്ങളാണെന്നും അല്ലാത്തവര്‍ക്ക് എല്‍ഡിഎഫില്‍ സ്ഥാനം ഇല്ലെന്നും നാണു കത്തില്‍ പറഞ്ഞു. 
ഇതിന് പിന്നാലെയാണ് ജെഡിഎസ് കേരള ഘടകത്തിന് തങ്ങളുടെ നിലപാടില്‍ അടിയന്തിരമായി തീരുമാനം എടുക്കേണ്ടി വന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com