പേ പാർക്ക് ഏരിയയിലെ കാറിൽ ലഹരിമരുന്നുണ്ടെന്ന് രഹസ്യസന്ദേശം; കോഴിക്കോട് 51 കിലോ കഞ്ചാവ് പിടികൂടി;രണ്ടുപേർ പിടിയിൽ

ബംഗളൂരുവിൽനിന്ന് കാറിന്റെ രഹസ്യ അറകളിലാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്
പിടികൂടിയ കഞ്ചാവ്/ ടിവി ദൃശ്യം
പിടികൂടിയ കഞ്ചാവ്/ ടിവി ദൃശ്യം

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻതോതിൽ കഞ്ചാവ് പിടികൂടി. പുതുവത്സരാഘോഷത്തിനായി നഗരം കേന്ദ്രീകരിച്ച് വിൽപന നടത്തുന്നതിനായി കൊണ്ടു വന്ന 51.9 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കാസർകോട് സ്വദേശികളായ അബൂബക്കർ സിദ്ദിഖ് (39), മുഹമ്മദ് ഫൈസൽ(36) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബംഗളൂരുവിൽനിന്ന് കാറിന്റെ രഹസ്യ അറകളിലാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിൽ എസ്ബിഐ ബാങ്കിന് സമീപമുള്ള പേപാർക്കിംഗ് ഏരിയയിൽ വച്ചാണ് പ്രതികളെയും കാറിൽ രഹസ്യ അറകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവും പിടികൂടിയത്.
 
കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിൽ എസ് ബി ഐ  ബാങ്കിന് സമീപമുള്ള പേ പാർക്കിംഗ് ഏരിയയിൽ  ഒരു കാറിൽ കഞ്ചാവുണ്ടെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. വലിയ ബാഗുകളിലായി പൊതിഞ്ഞ് രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
കാർ വളഞ്ഞ പൊലീസ് നടത്തിയ പരിശോധനയിലാണ് രഹസ്യ അറകളിൽ സൂക്ഷിച്ച കഞ്ചാവ്  കണ്ടെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com