ചികിത്സ വിഫലം; എഴുന്നളളത്തിന് എത്തിച്ചപ്പോള്‍ കുഴഞ്ഞുവീണ ആന ചരിഞ്ഞു

ആരോഗ്യ പ്രശ്നങ്ങളുള്ള ആനയെ വിശ്രമം നൽകാതെ ഉത്സവത്തിന് കൊണ്ടു വരികയായിരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ചരിഞ്ഞ വെട്ടിക്കാട്ട് രാമചന്ദ്രന്‍
ചരിഞ്ഞ വെട്ടിക്കാട്ട് രാമചന്ദ്രന്‍

പത്തനംതിട്ട: ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് എത്തിച്ചപ്പോൾ കുഴഞ്ഞു വീണ ആന ചരിഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള വെട്ടിക്കാട്ട് ചന്ദ്രശേഖരനാണ് ചരിഞ്ഞത്. ഇന്ന് രാവിലെയോടെ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് എത്തിച്ചപ്പോഴാണ് ആന കുഴഞ്ഞു വീണത്. തുടർന്ന് വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ ചിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ല. വൈകിട്ടോടെയാണ് ആന ചരിഞ്ഞത്.

ആരോഗ്യ പ്രശ്നങ്ങളുള്ള ആനയെ വിശ്രമം നൽകാതെ ഉത്സവത്തിന് കൊണ്ടു വരികയായിരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അതേസമയം ആനയ്ക്ക് പ്രായാധിക്യം മൂലമുള്ള അവശതയാണെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com