​ഗണേഷിനു ​ഗതാ​ഗതം; കടന്നപ്പള്ളിക്ക് രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പുകൾ

സാംസ്കാരിക മന്ത്രി വിഎൻ വാസവനാണ് തുറമുഖ വകുപ്പിന്റെ ചുമതല. വകുപ്പ് തീരുമാനം സംബന്ധിച്ച് ഔദ്യോ​ഗിക പ്രഖ്യാപനങ്ങൾ വന്നിട്ടില്ല
ചിത്രം: ഫെയ്സ്ബുക്ക്
ചിത്രം: ഫെയ്സ്ബുക്ക്
Published on
Updated on

തിരുവനന്തപുരം: മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത കെബി ​ഗണേഷ് കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരുടെ വകുപ്പുകളിൽ തീരുമാനമായതായി സൂചനകൾ. അഹമ്മദ് ​ദേവർകോവിൽ മന്ത്രിയായി പ്രവർത്തിച്ച തുറമുഖ വകുപ്പ് കടന്നപ്പള്ളിക്കില്ല. അദ്ദേഹത്തിന് രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പുകളുടെ ചുമതലയാണ് നൽകിയത്. കെബി ​ഗണേഷ് കുമാർ ​ഗതാ​ഗത മന്ത്രിയാകും. 

സാംസ്കാരിക മന്ത്രി വിഎൻ വാസവനാണ് തുറമുഖ വകുപ്പിന്റെ ചുമതല. വകുപ്പ് തീരുമാനം സംബന്ധിച്ച് ഔദ്യോ​ഗിക പ്രഖ്യാപനങ്ങൾ വന്നിട്ടില്ല. 

അഹമ്മദ് ദേവർകോവിൽ നേരത്തെ രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പുകൾക്കൊപ്പം തുറമുഖ വകുപ്പും കൈകാര്യം ചെയ്തിരുന്നത്. ഈ വകുപ്പു തന്നെ കടന്നപ്പള്ളിക്ക് ലഭിക്കുമെന്നായിരുന്നു സൂചന. എന്നാൽ വിഴിഞ്ഞം തുറമുഖം സർക്കാരിന്റെ അഭിമാന പദ്ധതിയായതിനാൽ തുടർ നടപടികൾ പാർട്ടിയും സർക്കാരും തമ്മിൽ പ്രശ്മില്ലാത്ത തരത്തിൽ മുന്നോട്ടു കൊണ്ടു പോകാനാണ് വകുപ്പ് സിപിഎം തന്നെ എറ്റെടുത്തുതെന്ന സൂചനകളുമുണ്ട്. 

ഏതു വകുപ്പായാലും സത്യസന്ധമായി പ്രവർത്തിക്കുമെന്നു കടന്നപ്പള്ളി വ്യക്തമാക്കി. കെഎസ്ആർടിസിയെ പ്രൊഫഷണൽ സംവിധാനമാക്കുമെന്നു ​ഗണേഷ് കുമാർ പ്രതീക്ഷ പങ്കിട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com