'വിഭാഗീയത പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനുമുള്ള ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ട്'

സമാധാനവും സന്തോഷവും സമത്വവും പുലരുന്ന ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷകള്‍ നമുക്ക് ഈ ആഘോഷവേളയില്‍ പങ്കുവെക്കാമെന്നും മുഖ്യമന്ത്രി പുതുവത്സര സന്ദേശത്തില്‍ പറഞ്ഞു. 
പിണറായി വിജയൻ/ ഫെയ്സ്ബുക്ക്
പിണറായി വിജയൻ/ ഫെയ്സ്ബുക്ക്

തിരുവനന്തപുരം: മലയാളികള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമാധാനവും സന്തോഷവും സമത്വവും പുലരുന്ന ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷകള്‍ നമുക്ക് ഈ ആഘോഷവേളയില്‍ പങ്കുവെക്കാമെന്നും മുഖ്യമന്ത്രി പുതുവത്സര സന്ദേശത്തില്‍ പറഞ്ഞു. 

പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണു ലോകം. വിഭാഗീയത പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും പ്രതിലോമ ശക്തികള്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഉന്നതമായ മാനവികതയിലൂന്നിയ ഐക്യബോധത്തോടെ ഈ കുത്സിതശ്രമങ്ങളെ നമുക്ക് ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള മുന്നേറ്റങ്ങളില്‍ അണിനിരന്നു മാത്രമേ വിദ്വേഷ പ്രചരണങ്ങളെ ചെറുക്കാന്‍ സാധിക്കുകയുള്ളൂ.

പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ആഘോഷങ്ങള്‍ സൗഹാര്‍ദ്ദത്തിന്റെയും മതനിരപേക്ഷതയുടെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൈത്രിയുടെയും വിളംബരങ്ങളായി മാറട്ടെ. കരുതലോടെ നമുക്ക് ആഘോഷങ്ങളില്‍ പങ്കുചേരാം. എല്ലാവര്‍ക്കും നവവത്സരാശംസകള്‍ മുഖ്യമന്ത്രി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com