'പട്ടിണി കിടക്കുന്നവന് കളി ആസ്വദിക്കുക പ്രയാസകരം': മന്ത്രിയെ പിന്തുണച്ച് എം വി ഗോവിന്ദന്‍

പട്ടിണി കിടക്കുന്നവനും പട്ടിണി കിടക്കാത്തവനുമെല്ലാം ഹാപ്പിനെസ്സിന്റെ ഭാഗമായിട്ടാണ് ഇതെല്ലാം കാണുന്നത് എന്നും ഗോവിന്ദന്‍ പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കണ്ണൂര്‍: പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്ന് പറഞ്ഞ സംസ്ഥാന കായികമന്ത്രി വി അബ്ദുറഹ്മാനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പട്ടിണി കിടക്കുമ്പോള്‍ ഇതൊക്കെ ആസ്വദിക്കുക എന്നത് പ്രയാസമായിരിക്കും. ഇതാണ് മന്ത്രി ഉദ്ദേശിച്ചത് എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പട്ടിണിക്കാരെല്ലാം കൂടി ചേര്‍ന്നിട്ടാണല്ലോ കളി കണ്ടു കൊണ്ടിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ കളി കണ്ടത് ഫുട്‌ബോളാണ്. കഴിഞ്ഞ ലോകകപ്പാണ് ലോകം കണ്ട ഏറ്റവും കൂടുതല്‍ ജനപങ്കാളിത്തമുള്ള മത്സരവീക്ഷണം.

പട്ടിണി കിടക്കുന്നവനും പട്ടിണി കിടക്കാത്തവനുമെല്ലാം ഹാപ്പിനെസ്സിന്റെ ഭാഗമായിട്ടാണ് ഇതെല്ലാം കാണുന്നത് എന്നും ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരം കാര്യവട്ടത്ത് നടക്കാനിരിക്കുന്ന ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നിരക്കിന് ഏര്‍പ്പെടുത്തിയ കൂടിയ വിനോദ നികുതിയുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു കായികമന്ത്രിയുടെ വിവാദ പരാമര്‍ശം. 

വിനോദനികുതി കൂട്ടിയതിനെ ന്യായീകരിച്ച സ്‌പോര്‍ട്‌സ് മന്ത്രി വി അബ്ദുറഹ്മാന്‍,  ഇത്തരം കളികള്‍ക്ക് എന്തിന് നികുതി കുറച്ചു കൊടുക്കണം എന്നു ചോദിച്ചു. അതിന്റെ ആവശ്യകതയെന്ത്?. അമിതമായ വിലക്കയറ്റം നാട്ടിലുണ്ട്. അതുകൊണ്ട് നിരക്ക് കുറച്ചു കൊടുക്കണമെന്നാണ് ആവശ്യപ്പെടുന്നത്. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകണ്ട എന്നും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com