യുവാവിനെ തട്ടിക്കൊണ്ടുപോയി, പിഡബ്ല്യൂഡി റെസ്റ്റ്ഹൗസില്‍ എത്തിച്ച് ക്രൂരമര്‍ദ്ദനം; ആശുപത്രിയില്‍ 

കൊച്ചിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ മര്‍ദ്ദിച്ചതായി പരാതി
അടൂർ പിഡബ്ല്യൂഡി റെസ്റ്റ്ഹൗസ്, സ്​ക്രീൻഷോട്ട്
അടൂർ പിഡബ്ല്യൂഡി റെസ്റ്റ്ഹൗസ്, സ്​ക്രീൻഷോട്ട്

പത്തനംതിട്ട:  കൊച്ചിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. അടൂര്‍ പിഡബ്ല്യൂഡി റെസ്റ്റ്ഹൗസില്‍ എത്തിച്ച് ചെങ്ങന്നൂര്‍ സ്വദേശി ലെവിന്‍ വര്‍ഗീസിനെ മൂന്നംഗ സംഘം മര്‍ദ്ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. വാഹന ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ഇന്നലെ ഉച്ചയോടെയാണ് ലെവിന്‍ വര്‍ഗീസിനെ അടൂര്‍ പിഡബ്ല്യൂഡി റെസ്റ്റ്ഹൗസില്‍ എത്തിച്ച് മൂന്നംഗ സംഘം മര്‍ദ്ദിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളായി മകനെ കാണാനില്ലെന്ന് കാണിച്ച് ലെവിന്‍ വര്‍ഗീസിന്റെ അച്ഛന്‍ കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ്് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ലെവിന്‍ വര്‍ഗീസിനായി തെരച്ചില്‍ നടത്തുന്നതിനിടെ, ലെവിന്‍ വര്‍ഗീസ് അടൂരില്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. 

മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലെവിന്‍ വര്‍ഗീസ് അടൂരില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അടൂര്‍ പൊലീസിന്റെ സഹായത്തോടെ അന്വേഷിച്ച് അടൂര്‍ പിഡബ്ല്യൂഡി റെസ്റ്റ്ഹൗസില്‍ എത്തിയപ്പോള്‍ ലെവിന്‍ വര്‍ഗീസിനൊപ്പം അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടതായും പൊലീസ് പറയുന്നു. വാഹന ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. മര്‍ദ്ദനമേറ്റ് അവശനിലയില്‍ കണ്ടെത്തിയ ലെവിന്‍ വര്‍ഗീസിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com