കൊച്ചി: കാലടി കാഞ്ഞൂരില്‍ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. തമിഴ്നാട് തെങ്കാശി സ്വദേശിനി രത്നവല്ലിയാണ് മരിച്ചത്. ഭര്‍ത്താവ് മഹേഷ്കുമാറിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരുന്നു.
ഇന്നലെ രാത്രി ഏഴിനും എട്ടിനും ഇടയിലാണ് സംഭവം. ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് മഹേഷ് കുമാര്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായും പൊലീസ് പറയുന്നു.
വീടിനോട് ചേര്‍ന്നുള്ള ജാതി തോട്ടത്തില്‍ വച്ചായിരുന്നു കൊലപാതകം. മുഖത്ത് പുതപ്പ് വച്ച് അമര്‍ത്തി ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്നും പൊലീസ് പറയുന്നു. ഇതിന് ശേഷം മഹേഷ്കുമാര്‍ ഒന്നും അറിയാത്ത മട്ടില്‍ പൊലീസ് സ്റ്റേഷനില്‍ എത്തി, ഭാര്യയെ കാണാനില്ലെന്ന് പരാതി നല്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവുമൊന്നിച്ച് പൊലീസ് വീട്ടില്‍ എത്തി. തുടര്‍ന്ന് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ നല്കിയ മറുപടിയില്‍ പൊരുത്തക്കേട് തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഭാര്യയെ കൊലപ്പെടുത്തി എന്ന കാര്യം ഭര്‍ത്താവ് പറഞ്ഞതെന്നും പൊലീസ് പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ