വിവാഹം കഴിഞ്ഞ് ലഡാക്കിലേക്ക് മടങ്ങി, പിന്നാലെയെത്തിയത് സൈനികന്റെ മരണവാർത്ത

ഈ മാസം രണ്ടിനാണ് മുക്കം കുളങ്ങര സ്വദേശിനിയുമായി നൈഫലിന്റെ വിവാഹം കഴിഞ്ഞത്. 22 നാണ് ലഡാക്കിലേക്ക് മടങ്ങിയത്
നുഫൈൽ
നുഫൈൽ

മലപ്പുറം; വിവാഹം കഴിഞ്ഞ് മടങ്ങിയ സൈനികൻ കശ്മീരിൽ മരിച്ചു. മലപ്പുറം കീഴുപറമ്പ് കുനിയിൽ കോലോത്തുംതൊടി നുഫൈൽ (27)ആണു മരിച്ചത്. ആർമി പോസ്റ്റൽ സർവീസിലെ ശിപായിയായി ജോലി ചെയ്യുകയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെത്തുടർന്നു മരിച്ചതായാണു ബന്ധുക്കൾക്കു വിവരം ലഭിച്ചത്. 

ഡിസംബറിൽ നുഫൈൽ നാട്ടിലെത്തിയിരുന്നു. ഈ മാസം രണ്ടിനാണ് മുക്കം കുളങ്ങര സ്വദേശിനിയുമായി നൈഫലിന്റെ വിവാഹം കഴിഞ്ഞത്. 22 നാണ് ലഡാക്കിലേക്ക് മടങ്ങിയത്. വ്യാഴം രാവിലെ 10.30നു  പ്രതിശ്രുത വധുവിനെ വിളിച്ചിരുന്നു. തുടർന്ന് രാത്രി ഒൻപതരയോടെയാണു മരിച്ചതായി വിവരം ലഭിച്ചത്. കോയമ്പത്തൂരിലേക്കു സ്ഥലം മാറ്റം പ്രതീക്ഷിച്ചിരിക്കെയാണ്  വിയോഗം. 

8 വർഷമായി സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന നുഫൈൽ രണ്ടു വർഷമായി കശ്മീരിലാണ്. അസം, മേഘാലയ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com