മറ്റൊരു ഗുണ്ടാ ആക്രമണത്തിന് പദ്ധതി?, കാപ്പ കഴിഞ്ഞ് സംഘത്തലവന്‍ പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസം; ഗുണ്ടകള്‍ ആയുധവുമായി പിടിയില്‍ 

തുമ്പയില്‍ യുവാവിന്റെ കാലിലേക്ക് ബോംബെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതികളാണ് മൂന്നുപേരും
കഠിനംകുളം പൊലീസ് പിടികൂടിയ പ്രതികള്‍, സ്‌ക്രീന്‍ഷോട്ട്
കഠിനംകുളം പൊലീസ് പിടികൂടിയ പ്രതികള്‍, സ്‌ക്രീന്‍ഷോട്ട്

തിരുവനന്തപുരം: കഠിനംകുളത്ത് ആയുധങ്ങളുമായി ഗുണ്ടകള്‍ പിടിയില്‍. ലിയോണ്‍ ജോണ്‍സണ്‍, അഖില്‍, അനീഷ് എന്നിവരാണ് പിടിയിലായത്. തുമ്പയില്‍ യുവാവിന്റെ കാലിലേക്ക് ബോംബെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതികളാണ് മൂന്നുപേരും. സംഘ തലവനായ ലിയോണ്‍ ജോണ്‍സണ്‍ കാപ്പ തടവ് കഴിഞ്ഞ പുറത്തിറങ്ങി ഒരു ദിവസം കഴിഞ്ഞപ്പോഴാണ് ആയുധങ്ങളുമായി കഠിനംകുളം പൊലീസിന്റെ പിടിയിലായത്.

ലിയോണ്‍ ജോണ്‍സണിന്റെ നേതൃത്വത്തില്‍ മറ്റൊരു ഗുണ്ടാ ആക്രമണത്തിന് പദ്ധതിയിടുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഠിനംകുളത്തെ ഒളിത്താവളത്തില്‍ നിന്നാണ് മൂവരെയും പിടികൂടിയത്. വടിവാള്‍, മഴു, വെട്ടുകത്തി തുടങ്ങിയ ആയുധങ്ങളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കഠിനംകുളം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതികളെ ചോദ്യം ചെയ്ത് വരുന്നു. ആരെയാണ് ഇവര്‍ ആക്രമിക്കാന്‍ ലക്ഷ്യമിട്ടിരുന്നത് എന്നതടക്കമുള്ള വിവരങ്ങള്‍ അറിയേണ്ടതിനാല്‍ വിഷയത്തെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. ഇവരെ ചോദ്യം ചെയ്യുന്നതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാപ്പ തടവ് കഴിഞ്ഞ് പുറത്തുവന്ന് ഉടന്‍ തന്നെ കൂട്ടാളികളെ ലിയോണ്‍ ജോണ്‍സണ്‍ വിളിച്ചുകൂട്ടണമെങ്കില്‍ വ്യക്തമായ ആക്രമണ പദ്ധതി ഇവര്‍ക്ക് ഉണ്ടാകണമെന്നാണ് പൊലീസ് കരുതുന്നത്. നിലവില്‍ ചോദ്യം ചെയ്യലില്‍ യാതൊരുവിധ കൂസലുമില്ലാതെ ഇവര്‍ ഒന്നും വിട്ടുപറയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ എത്തി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com