അണക്കെട്ടിൽ നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

മുന്നിയൂർ മണ്ണട്ടംപാറ അണക്കെട്ടിൽ നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു
അജ്മൽ അലി
അജ്മൽ അലി

മലപ്പുറം: മുന്നിയൂർ മണ്ണട്ടംപാറ അണക്കെട്ടിൽ നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു.വെളിമുക്ക് ആലുങ്ങൽ സ്വദേശി ചക്കുങ്ങൽ വീട്ടിൽ പരിയകത്ത് സലീമിന്റെ മകൻ അജ്മൽ അലി (21) ആണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. അണക്കെട്ടിൽ നീന്തുന്നതിനിടെ അജ്മൽ ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാർ രക്ഷപ്പെടുത്തി ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദ​ഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് യുവാവ് മരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com