മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; സുരക്ഷാ ഉദ്യോ​ഗസ്ഥരെ അസഭ്യം പറഞ്ഞു; യുവാവ് അറസ്റ്റിൽ, മന്ത്രിയുടെ വാഹനം തടഞ്ഞു

പൈലറ്റ് വാഹനത്തിലെ ഉദ്യോഗസ്ഥർ താക്കീത് നൽകിയെങ്കിലും ഉദ്യോഗസ്ഥരോട് അസഭ്യം പറഞ്ഞ് പ്രകോപനപരമായി ഡ്രൈവിങ് തുടരുകയായിരുന്നു
അഹമ്മദ് ദേവർകോവിൽ/ചിത്രം: ഫേയ്സ്ബുക്ക്
അഹമ്മദ് ദേവർകോവിൽ/ചിത്രം: ഫേയ്സ്ബുക്ക്

കോഴിക്കോട്; മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുക്കാതിരിക്കുകയും സുരക്ഷാ ഉദ്യോ​ഗസ്ഥരോട് മോശമായി പെരുമാറുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ചേളാരി സ്വദേശി മുഹമ്മദ് സാദിഫാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ വാഹനം നാട്ടുകാർ തടഞ്ഞു. 

സൗത്ത് ബീച്ച് മമ്മാലി കടപ്പുറത്തിനു സമീപത്ത് ഉച്ചയോടെയാണ് സംഭവമുണ്ടായത്. വടകര ചോമ്പാലയിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് ബീച്ച് റോഡിലൂടെ മീൻ ലോറിയുമായി പോവുകയായിരുന്നു സാദിഫ്. വാഹനത്തിന് മുന്നിൽ ബോധപൂർവം തടസ്സം സൃഷ്ടിച്ചുകൊണ്ട് വാഹനം ഓടിച്ചു. പൈലറ്റ് വാഹനത്തിലെ ഉദ്യോഗസ്ഥർ താക്കീത് നൽകിയെങ്കിലും ഉദ്യോഗസ്ഥരോട് അസഭ്യം പറഞ്ഞ് പ്രകോപനപരമായി ഡ്രൈവിങ് തുടരുകയായിരുന്നു. 

തുടർന്ന് മന്ത്രിയുടെ വാഹനത്തെ അപകടപ്പെടുത്തും വിധം വാഹനം ഓടിക്കുകയും സുരക്ഷ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്തതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് മർദിച്ചു എന്നാരോപിച്ച് സാദിഫ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെയാണ് മന്ത്രിയുടെ വാഹനം നാട്ടുകാർ തടഞ്ഞത്. സംഭവത്തെ  രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാനാണ് ചിലർ വ്യാജ പ്രചരണങ്ങൾ നടത്തുന്നതെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com