എസ്എഫ്‌ഐ പതാക,വിശാഖ്
എസ്എഫ്‌ഐ പതാക,വിശാഖ്

കാട്ടാക്കട ആൾമാറാട്ടക്കേസ്; മുൻ പ്രിൻസിപ്പലിന്റെയും വിശാഖിന്റെയും ജാമ്യാപേക്ഷ തള്ളി

കാട്ടാക്കട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കാട്ടാക്കട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ജി ജെ ഷൈജു, എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി എ വിശാഖ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

ഗൗരവമുള്ള കുറ്റകൃത്യമെന്നു നിരീക്ഷിച്ച കോടതി അന്വേഷണം നടക്കുന്നതിനിടെ തൽക്കാലം ജാമ്യം അനുവദിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കി. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച ഇരുവരും കീഴടങ്ങുകയായിരുന്നു. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി ജയിച്ച എ എസ് അനഘക്ക് പകരം വിശാഖിന്റെ പേര് പ്രിൻസിപ്പൽ ജി ജെ ഷൈജു സർവകലാശാലയ്ക്കു കൈമാറി എന്നതായിരുന്നു കേസ്.

തുടർന്ന് ഷൈജുവിനെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് നീക്കുകയും വിശാഖിനെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ആള്‍മാറാട്ടത്തിനായി വ്യാജ രേഖ ചമച്ചിട്ടില്ലെന്നായിരുന്നു ഷൈജു കോടതിയില്‍ വാദിച്ചത്. നാമനിർദേശം ചെയ്യാനുള്ള അധികാരം ഉപയോഗിച്ചാണു വിശാഖിനെ ഉൾപ്പെടുത്തിയതെന്നും അയോഗ്യനാണെന്നു കണ്ടെത്തിയപ്പോൾ യൂണിവേഴ്സിറ്റിക്ക് സന്ദേശം അയച്ചിരുന്നെന്നും എന്നാൽ അവസാന തീയതി കഴിഞ്ഞതിനാൽ പട്ടികയിൽ പേര് ഇടം പിടിച്ചിരുന്നെന്നും ഷൈജു പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com