മടവീഴ്‌ചയിൽ വീട് ഒലിച്ചുപോയി; കൈനകരിയിൽ കിഴക്കൽ വെള്ളത്തിന്റെ വരവ് ശക്തം, 350 കുടുംബങ്ങൾ ആശങ്കയിൽ 

മടവീഴ്‌ചയിൽ വീട് ഒലിച്ചുപോയി
മടവീഴ്‌ചയിൽ വീട് ഒലിച്ചുപോയി/ ടെലിവിഷൻ സ്ക്രീൻഷോട്ട്
മടവീഴ്‌ചയിൽ വീട് ഒലിച്ചുപോയി/ ടെലിവിഷൻ സ്ക്രീൻഷോട്ട്

ആലപ്പുഴ: മടവീഴ്‌ചയെ തുടർന്ന് കൈനകിരിയിൽ വീട് ഒലിച്ചുപോയി. ചെറുകായൽ പാടശേഖരത്തിന് പുറം ബണ്ടിൽ താമസിച്ചിരുന്ന ​ഗോപിയുടെ വീടാണ് ഒലിച്ചുപോയത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് മടവീഴ്‌ച ഉണ്ടായത്. വീടു പൂർണമായും പാടത്തിലേക്ക് ഒഴുകിയിറങ്ങി. 

കുട്ടനാട്ടിലെ ഏറ്റവും കൂടുതൽ വിളവു ഉണ്ടാകുന്ന പാടമാണ് ചെറുകായൽ പാടം. ഇതിന് സമീപമാണ് 450 ഏക്കർ വരുന്ന ആറുബ​ഗ് പാടം ഉള്ളത്. ചെറുകായൽ പാടത്ത് മടവീഴ്ചയുണ്ടായാൽ ഇവിടെയും മടവീഴ്‌ചയുണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

ഏതാണ്ട് 350 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മടവീഴ്‌ചയുണ്ടാകുമോ എന്ന ആശങ്കയിലാണ് ഇവിടുത്തെ കുടുംബങ്ങൾ. കുട്ടനാട്ടിൽ കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെയാണ് വലിയ രീതിയിലുള്ള മടവീഴ്ച ഉണ്ടാവാൻ കാരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com