വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയ തക്കത്തിന് മോഷണം; 90 പവനോളം കവർന്ന കള്ളൻ പിടിയിൽ  

ബലപ്രയോഗത്തിലൂടെ കതകുകൾ തകർത്തതിന്റെ ലക്ഷണങ്ങളൊന്നുമില്ല. രണ്ടാം നിലയിലെ വാതിൽ തുറന്നാണ് മോഷ്ടാവ് പുറത്ത് കടന്നിരിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയ തക്കത്തിന് സ്വർണം മോഷ്ടിച്ച കേസിലെ പ്രതി കസ്റ്റഡിയിൽ. ഷെഫീക്ക് എന്നയാളാണ് പിടിയിലായത്. ഏകദേശം 90 പവനോളം സ്വർണമാണ് മോഷണം പോയത്. 

മണക്കാട് സ്വദേശി ശ്രീരാമകൃഷ്ണനും കുടുംബാംഗങ്ങളും തിരുച്ചന്തൂർ ക്ഷേത്രത്തിൽ ദർശനത്തിനായി പോയപ്പോഴാണ് മോഷണം നടന്നത്. മോഷ്ടാവ് നേരത്തെ വീട്ടിനുള്ളിൽ പ്രവേശിച്ച് ഒളിച്ചിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. വീട്ടിൽ ഉപനയന ചടങ്ങ് നടന്നിരുന്നതിനാൽ നിരവധി അതിഥികളുണ്ടായിരുന്നു. ഈ തിരിക്കിനിടെ മോഷ്ടാവ് വീട്ടിനുള്ളിൽ കയറി ഒളിച്ചിരുന്നിരിക്കാം. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ക്ഷേത്ര ദർശനത്തിനായി പോയി വെള്ളിയാഴ്ച ഉച്ചയ്ക്ക് മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. 

ബലപ്രയോഗത്തിലൂടെ കതകുകൾ തകർത്തതിന്റെ ലക്ഷണങ്ങളൊന്നുമില്ല. രണ്ടാം നിലയിലെ വാതിൽ തുറന്നാണ് മോഷ്ടാവ് പുറത്ത് കടന്നിരിക്കുന്നത്. വീട്ടിലുണ്ടായിരുന്ന പഴങ്ങളും മോഷ്ടാവ് കഴിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com