ബസില്‍ പോണ്‍ സൈറ്റിന്റെ സ്റ്റിക്കര്‍; 'മായാവിയെ' പൊക്കി പൊലീസ് 

നിരോധിത പോണ്‍ സൈറ്റിന്റെ സ്റ്റിക്കര്‍ ബസില്‍ പതിച്ച ബസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു
മായാവി ബസ്/ വീഡിയോ സ്‌ക്രീന്‍ഷോട്ട്
മായാവി ബസ്/ വീഡിയോ സ്‌ക്രീന്‍ഷോട്ട്


തൃശൂര്‍: നിരോധിത പോണ്‍ സൈറ്റിന്റെ സ്റ്റിക്കര്‍ ബസില്‍ പതിച്ച ബസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പരാതിയെ തുടര്‍ന്ന് തൃശൂര്‍- കൊടുങ്ങല്ലൂര്‍, കുറ്റിപ്പുറം റൂട്ടിലോടുന്ന 'മായാവി' ബസ് ആണ് തൃശൂര്‍ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബസിന്റെ ഉടമയായ കൊടുങ്ങല്ലൂര്‍ സ്വദേശിയോട് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടു. 

നിരോധിച്ച പോണ്‍ സൈറ്റിന്റെ സ്റ്റിക്കറൊട്ടിച്ചാണ് ബസ് ഓടുന്നതെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ബസ് സ്റ്റേഷനിലെത്തിക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ബസ് എത്തിക്കുമ്പോള്‍ പോണ്‍ സൈറ്റുകളുടെ സ്റ്റിക്കറുകള്‍ നീക്കം ചെയ്യണമെന്നും അറിയിച്ചിരുന്നു. തുടര്‍ന്ന് സൈറ്റിന്റെ ദൃശ്യങ്ങള്‍ ഇളക്കിമാറ്റി ബസ് ജീവനക്കാര്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. 

സ്റ്റിക്കര്‍ പോണ്‍ സൈറ്റിന്റേതാണെന്ന് അറിയില്ലെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ബസ് പണിക്കായി പെരുമ്പാവൂരിലെ വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടുപോയിരുന്നു. അവിടത്തെ ജീവനക്കാരായിരിക്കാം ഇത്തരത്തിലുള്ളൊരു സ്റ്റിക്കര്‍ ഒട്ടിച്ചതെന്നാണ് ജീവനക്കാര്‍ നല്‍കിയി മൊഴി. പൊലീസ് മൊഴി വിശദമായി പരിശോധിച്ച് വരികയാണ്. പെരുമ്പാവൂരിലെ വര്‍ക്ക്‌ഷോപ്പിലെത്തി പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com