കേരള എന്‍ട്രന്‍സ് അടുത്ത വര്‍ഷം മുതല്‍ പൂര്‍ണമായി ഓണ്‍ലൈന്‍

സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷ (കീ) നടപടികള്‍ അടുത്ത വര്‍ഷം മുതല്‍ പൂര്‍ണമായി ഓണ്‍ലൈനായി നടത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി മന്ത്രി ആര്‍ ബിന്ദു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷ (കീ) നടപടികള്‍ അടുത്ത വര്‍ഷം മുതല്‍ പൂര്‍ണമായി ഓണ്‍ലൈനായി നടത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി മന്ത്രി ആര്‍ ബിന്ദു. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കെട്ടിടത്തില്‍ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ടെര്‍മിനല്‍ കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് ഓഫീസ്. നാലു കോടിയോളം ചെലവില്‍ നവീകരിച്ച ഓഫീസിന് 9000 ചതുരശ്ര അടി വിസ്തൃതിയുണ്ട്. വിദ്യാര്‍ഥികളുടെ സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുന്നതിനുള്ള കോള്‍ സെന്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ കെട്ടിടത്തിലുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com