900 രൂപ മുൻകൂർ നൽകിയില്ല; ആംബുലൻസ് വൈകി, രോ​ഗി മരിച്ചു, ഡ്രൈവർക്ക് സസ്‌പെൻഷൻ

രോ​ഗി മരിക്കാൻ കാരണം ആംബുലൻസ് വൈകിയതോടെ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: എറണാകുളം പറവൂരിൽ രോ​ഗി മരിക്കാൻ കാരണം ആംബുലൻസ് വൈകിയതിനെ തുടർന്നെന്ന് ബന്ധുക്കളുടെ പരാതി. വടക്കൻ പറവൂർ സ്വദേശി അസ്മയാണ് പനി ബാധിച്ച് മരിച്ചത്. മുൻകൂറായി 900 രൂപ നൽകാതിരുന്നതിനാൽ ആംബുലൻസ് വൈകിയതോടെയാണ് രോഗിക്ക് ചികിത്സ സമയത്ത് കിട്ടാതായതെന്നും ബന്ധുക്കൾ ആരോപിച്ചു.

പറവൂർ താലൂക്ക് ആശുപത്രിയിലെ ആംബുലൻസാണ് സർവീസ് വൈകിപ്പിച്ചത്. ആംബുലൻസ് ഡ്രൈവർക്കെതിരെ അസ്മയുടെ ബന്ധുക്കൾ പരാതി നൽകി. ആംബുലൻസ് ഫീസ് സംഘടിപ്പിച്ച് നൽകി അരമണികൂറോളം വൈകിയാണ് സർവീസ് നടത്തിയത്. ഡ്രൈവർ ആന്റണിയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com