ബൈക്ക് ഓട്ടോറിക്ഷയുടെ ഡ്രൈവിങ് സീറ്റില്‍ ഇടിച്ചു കയറി; രണ്ടുപേര്‍ക്ക് പരിക്ക്

ജങ്ഷനില്‍ നിന്ന് ഓട്ടോ യൂടേണ്‍ എടുക്കുന്നതിനിടെ ബൈക്ക് ഓട്ടോ ഡ്രൈവറുടെ സീറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ബൈക്കപകടത്തിന്റെ ടെലിവിഷന്‍ ദൃശ്യം
ബൈക്കപകടത്തിന്റെ ടെലിവിഷന്‍ ദൃശ്യം

കണ്ണുര്‍: കണ്ണൂര്‍ കാല്‍ടെക്‌സ് ജങ്ഷനില്‍ ബൈക്ക് ഓട്ടോറിക്ഷയുടെ ഡ്രൈവിങ് സീറ്റില്‍ ഇടിച്ചുകയറി. ഓട്ടോ ഡ്രൈവര്‍ക്കും ബൈക്ക് യാത്രികനും പരിക്കേറ്റു.

ജങ്ഷനില്‍ നിന്ന് ഓട്ടോ യൂടേണ്‍ എടുക്കുന്നതിനിടെ ബൈക്ക് ഓട്ടോ ഡ്രൈവറുടെ സീറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഓട്ടോ ഡ്രൈവറുടെ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. അയാളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബൈക്ക് യാത്രികനായ രാഹുലിനും പരിക്കേറ്റിട്ടുണ്ട്. രാഹുല്‍ കഴിഞ്ഞ മാസമാണ് പുതിയ ബൈക്ക് വാങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com