'കെവി തോമസ് അഴകിയ ദല്ലാള്‍, ബിജെപിയുമായുള്ള അവിഹിത ബന്ധത്തിന് സിപിഎം ഉപയോഗിക്കുന്നു'

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് സിപിഎം പിന്തുണ നേടുകയാണ് ബിജെപി ലക്ഷ്യം.
കെവി തോമസ്/ ഫെയ്‌സ്ബുക്ക്‌
കെവി തോമസ്/ ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: കെവി തോമസ് അഴകിയ ദല്ലാളെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. ബിജെപിയുമായുള്ള അവിഹിത ബന്ധത്തിന് സിപിഎം കെവി തോമസിനെ ഉപയോഗിക്കുകയാണെന്നും ചെറിയാന്‍ ഫിലിപ്പ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു 

'നരേന്ദ്ര മോദി ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണെന്ന് പ്രഖ്യാപിച്ചിട്ടുള്ള കെവി തോമസും ബിജെപി വക്താവായ ഇ ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ച അമിത്ഷായുടെ നിര്‍ദ്ദേശപ്രകാരമാണ്. കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ച സില്‍വര്‍ ലൈന്‍ പദ്ധതിയെ പുതിയ കുപ്പിയില്‍ അവതരിപ്പിക്കാനാണ് ഇ ശ്രീധരനിലൂടെ ശ്രമിക്കുന്നത്. ഇതൊരു രാഷ്ട്രീയ കച്ചവടമാണ്'- കുറിപ്പില്‍ പറയുന്നു.

'ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് സിപിഎം പിന്തുണ നേടുകയാണ് ബിജെപി ലക്ഷ്യം. മറ്റിടങ്ങളില്‍ സിപിഎമ്മിനെ ബിജെപി രഹസ്യമായി സഹായിക്കും. ഇതിന്റെ മുന്നോടിയായാണ് കെവിതോമസ് ബിജെപി നേതാക്കളുമായി ചര്‍ച്ചയാരംഭിച്ചിട്ടുള്ളത്'- ചെറിയാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com