മന്ത്രി ശിവൻകുട്ടി/ ടെലിവിഷൻ സ്ക്രീൻഷോട്ട്
മന്ത്രി ശിവൻകുട്ടി/ ടെലിവിഷൻ സ്ക്രീൻഷോട്ട്

'4,20,000 വിദ്യാർത്ഥികളിലേക്ക്'- എസ്എസ്എൽസി പരീക്ഷാ സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയാക്കിയെന്നു മന്ത്രി

സമയബന്ധിതമായി കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ പ്രത്യേക സംവിധാനം പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരുന്നു

തിരുവനന്തപുരം: 2023 മാർച്ചിൽ എസ്എസ്എൽസി, ടിഎച്എസ്എൽസി, എച്എസ്എൽസി, ജൂണിൽ നടന്ന എസ്എസ്എൽസി സെ പരീക്ഷാ സർട്ടിഫിക്കറ്റുകളുടെ വിതരണം സ്കൂളുകൾ വഴി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി.ഈ മാസം അഞ്ചിനു വിതരണം ആരംഭിച്ചു . 4,20,000 ത്തോളം സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സമയബന്ധിതമായി കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ പ്രത്യേക സംവിധാനം പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരുന്നു. കൃത്യമായ പ്രവർത്തനങ്ങൾക്കൊടുവിലാണ് സർട്ടിഫിക്കറ്റുകൾ നേരത്തെ വിതരണം ചെയ്യാൻ സാധിച്ചത്. വിവിധ കോഴ്‌സുകളിൽ ചേരാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെന്നു മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വർഷത്തേക്കാൾ വളരെ നേരത്തെയാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. കഴിഞ്ഞ വർഷം സർട്ടിഫിക്കറ്റുകൾ ഓ​ഗസ്റ്റ് 26 ന് ആണ് വിതരണം ആരംഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com