'1180 കെഎസ്ആർടിസി ബസുകൾ കട്ടപ്പുറത്ത്; സോഷ്യലിസം പറയുന്നവർ ചൈനയിൽ പോയി നോക്കണം'

'മാനേജ്മെന്റിനെതിരെ നിരന്തരം കള്ള വാർത്തകൾ നൽകുകയാണ്. മന്ത്രിയും എംഡിയും വില്ലൻമാരാണെന്നു വരുത്തി തീർക്കുന്നു. ഏത് നിർദ്ദേശത്തേയും യൂണിയനുകൾ അറബി കടലിൽ തള്ളും'
ബിജു പ്രഭാകര്‍/ ഫെയ്‌സ്ബുക്ക്‌
ബിജു പ്രഭാകര്‍/ ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിസന്ധികൾ സംബന്ധിച്ച് സിഎംഡി ബിജു പ്രഭാകറിന്റെ ആരോപണങ്ങൾ തുടരുന്നു. ഇന്ന് ഫെയ്സ്ബുക്ക് ലൈവിന്റെ രണ്ടാം ഭാ​ഗം അദ്ദേഹം പുറത്തുവിട്ടു. ഒരു വിഭാ​ഗം ജീവനക്കാർ സ്ഥാപനത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണെന്നു അദ്ദേഹം ഇന്നും ആരോപിച്ചു. 

രാജ്യത്തു ഏറ്റവും കൂടുതൽ ബസുകൾ കട്ടപ്പുറത്തു കിടക്കുന്ന കേരളത്തിലാണ്. 1180 ബസുകളാണ് കട്ടപ്പുറത്തുള്ളത്. സ്ഥലം വിറ്റു കടം തീർക്കുന്നതിനോട് യോജിപ്പില്ല. സോഷ്യലിസം പറയുന്നവർ ചൈനയിൽ പോയി നോക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 

മാനേജ്മെന്റിനെതിരെ നിരന്തരം കള്ള വാർത്തകൾ നൽകുകയാണ്. മന്ത്രിയും എംഡിയും വില്ലൻമാരാണെന്നു വരുത്തി തീർക്കുന്നു. ഏത് നിർദ്ദേശത്തേയും യൂണിയനുകൾ അറബി കടലിൽ തള്ളും. കെഎസ്ആർടിസി നന്നാവരുതെന്ന് ആ​ഗ്രഹിക്കുന്നവരാണ് ഇതിനെല്ലാം പിന്നിൽ. 

ചില കുബുദ്ധികളാണ് കോർപറേഷൻ നന്നാവാൻ സമ്മതിക്കാത്തത്. 1243 പേർ മാസം 16 ഡ്യൂട്ടി പോലും ചെയ്യുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

 സ്വിഫ്റ്റ് കെഎസ്ആർടിസിക്കു ഭീഷണിയാണെന്നത് വ്യാജ പ്രചാരണമാണ്. സ്വിഫ്റ്റിലെ വേതനം കെഎസ്ആർടിസിയിൽ ലഭിക്കുന്നതിന്റെ 40 ശതമാനം മാത്രമാണെന്നു അദ്ദേഹം വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com