ഓൺലൈൻ തട്ടിപ്പിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടോ? വൈകരുത്, ഉടൻ 1930ൽ വിളിക്കണം, സ്പീഡ് ട്രാക്കിങ് സംവിധാനവുമായി പൊലീസ്

തട്ടിപ്പ് നടത്തുന്ന ആളുടെ അക്കൗണ്ട് മണിക്കൂറുകള്‍ക്കുള്ളിൽ കണ്ടെത്തുന്നതാണ് സ്പീഡ് ട്രാക്കിങ് സംവിധാനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പണം തിരിച്ചുപിടിക്കാനായി സ്പീഡ് ട്രാക്കിങ് സിസ്റ്റം ആരംഭിച്ച് പൊലീസ്. ഒരു ലക്ഷത്തിന് മുകളിൽ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെടുന്നവർക്കായാണ് സ്പീഡ് ട്രാക്കിങ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സൈബർ ആസ്ഥാനത്തെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചാൽ പണം തിരിച്ചുപിടിക്കാനാകും. ഇതിനായി 1930 എന്ന നമ്പറിൽ വിളിക്കാമെന്നും പൊലീസ് വ്യക്തമാക്കി. 

തട്ടിപ്പ് നടത്തുന്ന ആളുടെ അക്കൗണ്ട് മണിക്കൂറുകള്‍ക്കുള്ളിൽ കണ്ടെത്തുന്നതാണ് സ്പീഡ് ട്രാക്കിങ് സംവിധാനം. ഇതിനായി പ്രത്യേക സംഘത്തെ തന്നെ നിയോ​ഗിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഒരുക്കി. അതിനാൽ തട്ടിപ്പ് തിരിച്ചറിഞ്ഞാൽ ഉടൻ 1930ൽ ബന്ധപ്പെടണം. 

വിവരം നൽകാൻ വൈകുന്തോറും തട്ടിപ്പുകാർ പണം പിൻവലിച്ച് രക്ഷപ്പെടാൻ സാധ്യതയുള്ളതിനാൽ വേഗത്തിൽ വിവരം കൈമാറുകയാണ് അന്വേഷണത്തിന് നിർണായകുന്നതെന്ന് നോ‍ഡൽ ഓഫീസർ എസ്പി ഹരിശങ്കർ പറഞ്ഞു.  ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ വരുന്നുണ്ടെങ്കിലും വലിയ തട്ടിപ്പുകൾ കണ്ടെത്താനാണ് സ്പീഡ് ട്രാക്കിങ് ഒരുക്കിയത്. കോഴിക്കോട് എഐ വഴിയുളള തട്ടിപ്പ് കണ്ടെത്തിയതോടെയാണ് പൊലീസിന്‍റെ പുതിയ നീക്കം.

കഴിഞ്ഞ ദിവസമാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിഡിയോ കോള്‍ ചെയ്ത് കോഴിക്കോട് സ്വദേശിയുടെ 40000 രൂപ തട്ടിയെടുത്തത്. തട്ടിപ്പ് മനസിലാക്കി മണിക്കൂറുകൾക്കുള്ളിൽ പണം തിരിച്ചുപിടിക്കാൻ പൊലീസിനായി. വിദേശത്തേക്ക് പഠന വിസ നൽകാമെന്ന് വാഗ്ദനാനം ചെയ്കുള്ള തട്ടിപ്പുകളും വർദ്ധിക്കുന്നുണ്ട്. വിദേശത്ത് നിന്നും ഉയർന്ന വിലക്കുള്ള സമ്മാനമെത്തിയിട്ടുണ്ട്, കസ്റ്റംസ് ക്ലിയറൻസിനായി പണം നൽണം. കോടികള്‍ ലോട്ടറിയിച്ചു, സമ്മാനതുക നൽകാൻ നികുതി അടക്കണം, ഇതുകൂടാതെ വാടസ് ആപ്പും മെസഞ്ചറും വീഡിയോ കോളുകള്‍ വഴി മോർഫ് ചെയ്ത നഗ്നവീഡിയോകള്‍ കാണിച്ചുമുള്ള തട്ടിപ്പുംഉയരുകയാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com