എഞ്ചിന്‍ നിലച്ചു, നടുക്കടലില്‍ കുടുങ്ങി ബോട്ട്; 50 മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി

ചേറ്റുവയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ വള്ളത്തിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ  മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു
രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സ്‌ക്രീന്‍ഷോട്ട്
രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സ്‌ക്രീന്‍ഷോട്ട്

അഴീക്കോട്: ചേറ്റുവയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ വള്ളത്തിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ  മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. വലപ്പാട് സ്വദേശി അരവിന്ദാക്ഷന്‍ എന്നയാളുടെ ഉടമസ്ഥതയിലുളള കാവടി എന്ന ബോട്ടാണ് 19 നോട്ടിക്കല്‍ മൈല്‍ അകലെ വാടാനപ്പിളളി വടക്ക് പടിഞ്ഞാറ് കടലില്‍ കുടുങ്ങിയത്. 

രാവിലെ 09.45 ഓടെയാണ് ബോട്ട് കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശം ലഭിച്ചത്.  ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുലേഖയുടെ നിര്‍ദേശാനുസരണം  മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യേഗസ്ഥരായ പ്രശാന്ത് കുമാര്‍ വിഎന്‍, ഷിനില്‍കുമാര്‍ ഇആര്‍, ഷൈബു വിഎം എന്നിവരുടെ നേതൃത്വത്തില്‍ കോസ്റ്റല്‍ എസ്‌ഐമാരായ സജീവ്കുമാര്‍, സനീഷ്, എന്നിവരും റസ്‌ക്യൂ ഗാര്‍ഡമാരായ ഷെഫീക്ക്, പ്രമോദ്, ഫസല്‍, ഷിഹബ് ബോട്ട് സ്രാങ്ക് ദേവസ്സി, എഞ്ചിന്‍ ഡ്രൈവര്‍ റോക്കി എന്നിവരും രക്ഷാപ്രവര്‍ത്തനത്തിനം നടത്തി. 

ജില്ലയില്‍ രക്ഷാപ്രവര്‍നത്തിന് ഫിഷറീസ് വകുപ്പിന്റെ 2 ബോട്ടുകളും  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മറെന്‍ എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഉള്‍പ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും തൃശൂര്‍ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അനിത കെറ്റി അറിയിച്ചു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com