കല്യാണത്തിന് പങ്കെടുക്കാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി, ആശുപത്രിക്ക് പിന്നിൽ യുവാവ് മരിച്ചനിലയിൽ; മുഖത്തും തലയിലും മുറിവ്, ദുരൂഹത 

ജനറൽ ആശുപത്രിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
അജ്മൽ ഷാജി
അജ്മൽ ഷാജി

ആലപ്പുഴ:  ജനറൽ ആശുപത്രിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പള്ളാത്തുരുത്തി മുക്കവലയ്ക്കൽ പുത്തൻവീട്ടിൽ അജ്മൽ ഷാജി ആണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. മുഖത്തും തലയിലും മുറിവുണ്ട്.

ഉച്ചയ്ക്കു 1.30 ന് ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് സമീപം സെക്യൂരിറ്റി ആണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിന്റെ പിന്നിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നു എന്ന് പറഞ്ഞാണ് അജ്‍മൽ ഷാജി രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയതെന്ന് വീട്ടുകാർ പറയുന്നു. സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com