തൃശൂര്‍: തൃശൂര്‍ ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ ഇന്‍സ്പെക്ടറുടെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി. പൊലീസുകാരെ തോക്ക് പരിശീലിപ്പിക്കുന്നതിനിടെ രാവിലെയാണ് സംഭവം.
ഇന്‍സ്പെക്ടര്‍ സന്ദീപ് കുമാറിന്റെ തോക്കില്‍ നിന്നാണ് വെടിയുതിര്‍ന്നത്. സ്റ്റേഷന്റെ തറയിലെ രണ്ടു ടൈലുകള്‍ തകര്‍ന്നു. സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ഇരിങ്ങാലക്കുട ഡിവൈഎസ്പിയും സ്റ്റേഷനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ