മുറികളെല്ലാം കുഴിച്ചു, സെപ്റ്റിക്  ടാങ്കിന്റെ സ്ലാബ് ഇളക്കി: പൊലീസ് 50,000 രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്ന് വീട്ടുടമ

അഫ്‌സാനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് തന്റെ വീട് ചവിട്ടിത്തുറന്നാണ് അകത്തു കയറിയത്
നൗഷാദും അഫ്സാനയും താമസിച്ചിരുന്ന വീട്/ ഫയൽ ചിത്രം
നൗഷാദും അഫ്സാനയും താമസിച്ചിരുന്ന വീട്/ ഫയൽ ചിത്രം

പത്തനംതിട്ട: കാണാതായ ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന അഫ്സാനയുടെ മൊഴിയിൽ പൊലീസ് ഇവർ താമസിച്ചിരുന്ന വാടകവീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇപ്പോൾ പൊലീസിനെതിരെ വീടിന്റെ ഉടമ വടക്കത്തുകാവ് പാലമുറ്റത്ത് ബിജുകുമാർ രം​ഗത്തെത്തിയിരിക്കുകയാണ്. പൊലീസുകാർ വീട്ടിൽ 50,000 രൂപയുടെ നാശനഷ്ടമുണ്ടാക്കി എന്നാണ് ഇയാൾ ആരോപിച്ചത്. 

അഫ്‌സാനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് തന്റെ വീട് ചവിട്ടിത്തുറന്നാണ് അകത്തു കയറിയത്. മുറികളെല്ലാം കുഴിക്കുകയും ശുചിമുറി ടാങ്കിന്റെ സ്ലാബ് ഇളക്കുകയും ചെയ്തു എന്നാണ് ബിജുകുമാർ പറഞ്ഞത്. പൊലീസിന്റെ സമീപനം തന്നെ വല്ലാതെ വേദനിപ്പിച്ചു. ഇതിനു ശേഷം ആഹാരം പോലും കഴിക്കാൻ പറ്റാത്ത സ്ഥിതിയായെന്നും ബിജു പറഞ്ഞു. നഷ്ടപരിഹാരം ലഭിക്കാനായി ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകാൻ ഒരുങ്ങുകയാണ് വീട്ടുടമ. 

ഒന്നര വർഷം മുൻപാണ് നൗഷാദിനെ കാണാതാകുന്നത്. തുടർന്ന് നടന്ന് അന്വേഷണത്തിന് ഒടുവിലാണ് ഭർത്താവിനെ കൊന്ന് വീടകവീട്ടിൽ കുഴിച്ചുമൂടിയെന്ന് അഫ്സാന മൊഴി നൽകിയത്. അതിനു പിന്നാലെ ഇവർ താമസിച്ചിരുന്ന ബിജുകുമാറിന്റെ വീടിനുള്ളിലും പുറത്തുമായി പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ പിന്നീട് നൗഷാദിനെ തൊടുപുഴയില്‍ കണ്ടെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com