പ്ലസ് വൺ: സ്കൂൾ, കോംബിനേഷൻ മാറ്റത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം

ഉച്ചയ്ക്ക് 2 മുതൽ 31ന് വൈകിട്ട് നാല് വരെ ഏകജാലകം വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: സർക്കാർ, ഏയ്ഡഡ് സ്കൂളുകളിൽ മെറിറ്റ് ക്വാട്ടയിൽ പ്ലസ് വൺ പ്രവേശനം നേടിയവർക്ക് ഇന്ന് സ്കൂൾ, കോംബിനേഷൻ മാറ്റത്തിന് അപേക്ഷിക്കാം. ഉച്ചയ്ക്ക് 2 മുതൽ 31ന് വൈകിട്ട് നാല് വരെ ഏകജാലകം വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. സ്കൂളുകളിലെ സീറ്റ് ഒഴിവുകളുടെ വിവരം ഇന്ന് ഉച്ചയ്ക്ക് 1ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 

ഇതുപ്രകാരം പ്രവേശനം നേടിയ ജില്ലയിൽ തന്നെ മറ്റൊരു സ്കൂളിലേക്ക് മാറാനും അതേ സ്കൂളിലോ മറ്റൊരു സ്കൂളിലോ വിഷയ കോംബിനേഷൻ മാറ്റത്തിനും അപേക്ഷിക്കാം. ഒന്നിലധികം സ്കൂളുകളിലേക്കും കോംബിനേഷനുകളിലേക്കും മാറ്റത്തിന് അപേക്ഷിക്കാം. 

ഒന്നാം ഓപ്ഷനിൽ തന്നെ പ്രവേശനം നേടിയവർക്കും അധിക സീറ്റ് സൃഷ്ടിച്ച് പ്രവേശനം നേടിയ ഭിന്നശേഷി വിഭാ​ഗക്കാർക്കും സ്പോർട്സ്, മാനേജ്മെന്റ്, കമ്യൂണിറ്റി കോട്ടയിൽ പ്രവേശനം നേടിയവർക്കും ട്രാൻസ്ഫർ അലോട്മെന്റിന് അപേക്ഷിക്കാനാവില്ല. രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് അനുസരിച്ചുള്ള പ്രവേശനത്തിനു ശേഷം ഒഴിവുള്ള സീറ്റുകളും മാനേജ്മെന്റ് ക്വാട്ടയിൽ ശേഷിക്കുന്ന സീറ്റുകളും പുതിയതായി അനുവദിച്ച 97 ബാച്ചുകളും ചേർത്തുള്ള ഒഴിവുകളിലാകും അലോട്മെന്റ് നടത്തുക. അതിനുശേഷം ഇതുവരെ അലോട്മെന്റ് ലഭിക്കാത്തവർക്കുള്ള മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് നടക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com