'എന്റെ സിനിമയില്‍ ആര്‍എസ്എസ് ശാഖ കാണിക്കും; ബിജെപി രാഷ്ട്രീയം പിന്തുടരാനില്ല'; മുരളി ഗോപി; വീഡിയോ

ഫാസിസമെന്നത് വലതുപക്ഷത്തിന്റെ മാത്രം കുത്തകയല്ല. മുഖ്യധാര ഇടതുപക്ഷത്തും ഫാസിസത്തിന്റെ അംശങ്ങള്‍ ഉണ്ട്.
മുരളി ഗോപി
മുരളി ഗോപി

കൊച്ചി:താന്‍ വലുതുപക്ഷവിരുദ്ധനാണെന്നും എന്നാല്‍  മുഖ്യധാര ഇടതുപക്ഷത്തെ നഖശിഖാന്തം വിമര്‍ശിക്കുന്നത് തുടരുമെന്നും നടന്‍ മുരളി ഗോപി. അച്ഛന്‍ ഭരത് ഗോപി ബിജെപി രാഷ്ട്രീയം തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. അദ്ദേഹത്തിന്റെ തീരുമാനത്തെ താന്‍ ബഹുമാനിക്കുന്നു. എന്നാല്‍ ബിജെപി രാഷ്ട്രീയം പിന്തുടരാന്‍ ഇല്ലെന്നും മുരളി ഗോപി ന്യൂഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പറഞ്ഞു.

പിണറായി വിജയന്‍ എന്ന രാഷ്ട്രീയക്കാരനെ എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിന് അതിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നായിരുന്നു മറുപടി. ഇന്നുവരെ അദ്ദേഹത്തെ നേരില്‍ കണ്ടിട്ടോ, സംസാരിച്ചിട്ടോ ഇല്ലെന്ന് മുരളി ഗോപി പറഞ്ഞു.

തന്റെ സിനിമകള്‍ ഫാസിസ്റ്റ് ശക്തികളെയാണ് വിമര്‍ശിക്കുന്നത്. ടിയാന്‍ വലതുപക്ഷ വിരുദ്ധ സിനിമയാണ്. ഫാസിസമെന്നത് വലതുപക്ഷത്തിന്റെ മാത്രം കുത്തകയല്ല. മുഖ്യധാര ഇടതുപക്ഷത്തും ഫാസിസത്തിന്റെ അംശങ്ങള്‍ ഉണ്ട്. ലെഫ്റ്റ് ആന്‍ഡ് റൈറ്റ് സിനിമയില്‍ താന്‍ ഒരു രാഷ്ട്രീയനേതാവിനെയും എടുത്ത് പറഞ്ഞിട്ടില്ല

തന്റെ സിനിമയിലാണ് ആദ്യമായി ആര്‍എസ്എസ് ശാഖ കാണിച്ചതെന്നും ആ സംഘടനയുടെ രണ്ടുവശങ്ങളും ഈ ആടുത്ത കാലത്ത് എന്ന സിനിമയില്‍ കാണാമെന്നും മുരളി ഗോപി പറഞ്ഞു. 'ആര്‍എസ്എസ് ശാഖ ഞാന്‍ വളര്‍ന്ന സ്ഥലങ്ങളില്‍ ഉള്ളതാണ്. എന്നാല്‍ ഞാന്‍ ഒറ്റ മലയാള സിനിമയിലും ആര്‍എസ്എസ് ശാഖ കണ്ടിട്ടില്ല. എന്തുകൊണ്ടാണ്?. അര്‍എസ്എസ് ഈ സൊസൈറ്റിയുടെ ഭാഗമല്ല എന്നതുകൊണ്ടായിരുന്നോ?. ഞാന്‍ എന്റെ സിനിമയില്‍ അത് കാണിക്കും. ഈ അടുത്ത കാലത്ത് എന്ന സിനിമയില്‍ മാത്രമാണ് ആദ്യമായി ആര്‍എസ്എസ് ശാഖ കാണിച്ചത്.' മുരളി ഗോപി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com