ഹൈറേഞ്ചില്‍ നിന്ന് ആംബുലന്‍സ് പാഞ്ഞു; 132 കിലോമീറ്റര്‍ താണ്ടിയത് രണ്ടര മണിക്കൂറില്‍, ആന്‍മരിയയെ 'അമൃത'യില്‍ എത്തിച്ചു

കട്ടപ്പനയിലെ ഇരട്ടയാറില്‍ വെച്ച് ഹൃദയാഘാതമുണ്ടായ 17കാരിയേയും കൊണ്ട് പുറപ്പെട്ട ആംബുലന്‍സ് എറണാകുളം അമൃത ആശുപത്രിയിലെത്തി
ആന്‍മരിയുയമായി വന്ന ആംബുലന്‍സ്,കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്
ആന്‍മരിയുയമായി വന്ന ആംബുലന്‍സ്,കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്


കൊച്ചി: കട്ടപ്പനയിലെ ഇരട്ടയാറില്‍ വെച്ച് ഹൃദയാഘാതമുണ്ടായ 17കാരിയേയും കൊണ്ട് പുറപ്പെട്ട ആംബുലന്‍സ് എറണാകുളം അമൃത ആശുപത്രിയിലെത്തി. 2.40 മണിക്കൂര്‍ കൊണ്ട് 132 കിലോമീറ്റര്‍ താണ്ടിയാണ് ആംബുലന്‍സ് അമൃതയിലെത്തിയത്. ആംബുലന്‍സിന് വഴിയൊരുക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. 

ഇരട്ടയാര്‍ സ്വദേശി ആന്‍ മരിയക്കാണ് ഹൃദയാഘാതമുണ്ടായത്. കുട്ടിയെ ആദ്യം കട്ടപ്പനയിലെ സെന്റ്. ജോണ്‍സ് ആശുപത്രിയിലാണ് എത്തിച്ചത്. ഇവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി അമൃതയിലേക്ക് കൊണ്ടുവന്നത്. കെഎല്‍ 08 എച്ച് 9844 ആംബുലന്‍സിലാണ് കുട്ടിയെ എത്തിച്ചത്. കട്ടപ്പനയില്‍നിന്ന് പുറപ്പെട്ട ആംബുലന്‍സ് ചെറുതോണി - തൊടുപുഴ - മുവാറ്റുപുഴ - വൈറ്റില വഴിയാണ് അമൃത ആശുപത്രിയില്‍ എത്തിയത്.

ആംബുലന്‍സിന് മുന്നില്‍ ഗതാഗതം നിയന്ത്രിച്ച് പൊലീസ് വാഹനമുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. കുട്ടിയുമായി വരുന്ന വിവരം അറിഞ്ഞ്, നേരത്തെ തന്നെ അമൃത ആശുപത്രിയില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com