ബസ്സിൽ ഛർദിച്ചു, പിന്നാലെ കുഴഞ്ഞുവീണു; ജീവനക്കാർ കാത്തിരിപ്പുകേന്ദ്രത്തിൽ ഉപേക്ഷിച്ച 61 കാരൻ മരിച്ചു

ബസിനുള്ളിൽ  കുഴഞ്ഞുവീണ് അവശനിലയിലായ സിദ്ദീഖിനെ ബസ് ജീവനക്കാർ വഴിയോരത്തെ കാത്തിരിപ്പു കേന്ദ്രത്തിൽ ഉപേക്ഷിക്കുകയായിരുന്നു
സിദ്ദീഖ്
സിദ്ദീഖ്

കൊല്ലം; ബസ്സിനുള്ളിൽ കുഴഞ്ഞു വീണതിനെ തുടർന്ന് വഴിയിൽ ഇറക്കിവിട്ട 61 കാരൻ മരിച്ചു. ഇടുക്കി പള്ളിവാസൽ വെട്ടുകല്ലുമുറി ചിത്തിരപുരം സ്വദേശി  എ.എം. സിദ്ദീഖാണ് മരിച്ചത്. ബസിനുള്ളിൽ  കുഴഞ്ഞുവീണ് അവശനിലയിലായ സിദ്ദീഖിനെ ബസ് ജീവനക്കാർ വഴിയോരത്തെ കാത്തിരിപ്പു കേന്ദ്രത്തിൽ ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

സംഭവവുമായി ബന്ധപ്പെട്ട അഞ്ചൽ – വിളക്കുപാറ റൂട്ടിൽ സർവീസ് നടത്തുന്ന ലക്ഷ്മി എന്ന ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. വിളക്കുപാറയിൽ ലോട്ടറി കച്ചവടം കഴിഞ്ഞ്  അഞ്ചലിലേക്കു പോകാൻ  ബസിൽ കയറിയതാണു സിദ്ദീഖ്. ബസിൽ   ഛർദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തതോടെ മുഴതാങ്ങിലെ  കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിൽ ബസ് നിർത്തി ജീവനക്കാർ സിദ്ദീഖിനെ അവിടെ കിടത്തി യാത്ര  തുടരുകയായിരുന്നു.  ‌

അബോധാവസ്ഥയിലായ ഇദ്ദേഹത്തെ  നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അന്വേഷണം നടക്കുന്നതായും ജീവനക്കാർക്കെതിരെ കേസെടുക്കുമെന്നും ഏരൂർ പൊലീസ് ഇൻസ്പെക്ടർ വിനോദ് പറഞ്ഞു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com