'കാർ അലക്ഷ്യമായി ഓടിച്ചു'; സൈക്കിൾ മാത്രം ഓടിക്കാനറിയാവുന്ന മുരുകന് 1000 രൂപ പിഴ

സൈക്കിൾ മാത്രം ഓടിക്കാനറിയാവുന്ന മുരുകന് അലക്ഷ്യമായി കാർ ഓടിച്ചതിന് പിഴ
എഎം മുരുകൻ
എഎം മുരുകൻ

മാന്നാർ: സൈക്കിൾ മാത്രം ഓടിക്കാനറിയാവുന്ന എണ്ണയ്ക്കാട് സ്വദേശി എഎം മുരുകന് (63) അലക്ഷ്യമായി കാർ ഓടിച്ചതിന് 1000 രൂപ പിഴ. വ്യാഴാഴ്ച നേരിട്ടോ വക്കീൽ മുഖേനയോ ഹാജരായി പിഴയടച്ച് കേസ് തീർപ്പാക്കണമെന്നായിരുന്നു തപാൽ വഴി ലഭിച്ച നോട്ടീസിൽ പറഞ്ഞിരുന്നത്. റാന്നി ഗ്രാമ ന്യായാലയത്തിന്റേതായി വന്ന പോസ്റ്റ് കാർഡിൽ ഇന്ത്യൻ ശിക്ഷാനിയമം 279 വകുപ്പ് ചുമത്തിയാണ് നോട്ടീസ്. 

ഇതോടെ മുരുകന്റെ മനസമാധാനം പോയി. സൈക്കിളിൽ ലോട്ടറിക്കച്ചവടം നടത്തുന്നയാളാണ് മുരുകൻ. ജീവിതത്തിൽ ഇന്നേ വരെ ഒരു കാറിന്റെ ഡ്രൈവിങ് സീറ്റിൽ പോലു ഇരിക്കാത്ത മുരുകനാണ് കാർ അലക്ഷമായി ഓടിച്ചുവെന്ന് ചൂണ്ടിക്കാട്ടി പിഴയടയ്‌ക്കാൻ നോട്ടീസ് കിട്ടിയത്.

മാന്നാർ പൊലീസ് സ്റ്റേഷനിൽ പോയി വിവരമറിയിച്ചു.  അടുത്തദിവസം റാന്നി പൊലീസ് സ്റ്റേഷനിലും എത്തി തനിക്ക് കാർ ഓടിക്കാനറിയില്ലെന്നു ബോധ്യപ്പെടുത്തി. താൻ റാന്നി ഭാഗത്തേക്കു പോയിട്ടില്ലെന്നും പറഞ്ഞു. വിലാസം മാറിപ്പോയതാകാമെന്നാണ് പൊലീസ് പറയുന്നത്. ബുധനാഴ്‌ച ഹാജരാകേണ്ടതില്ലെന്നും പൊലീസ് അറിയിച്ചതായി മുരുകൻ പറ‍ഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com