നിതിന്‍ അഗര്‍വാള്‍ ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍

കേരള കേഡര്‍ ഐപിഎസ് ഓഫീസറാണ് നിതിന്‍ അഗര്‍വാള്‍
നിതിൻ അ​ഗർവാൾ/ ഫയൽ
നിതിൻ അ​ഗർവാൾ/ ഫയൽ

ന്യൂഡല്‍ഹി: ബിഎസ്എഫ് ഡയറക്ടര്‍ ജനറലായി നിതിന്‍ അഗര്‍വാളിനെ നിയമിച്ചു. 1989 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഓഫീസറാണ് നിതിന്‍ അഗര്‍വാള്‍. നിലവില്‍ സിആര്‍പിഎഫ് ആസ്ഥാനത്ത് ഓപ്പറേഷന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറലായി സേവനം അനുഷ്ഠിച്ചു വരികയാണ്. 

2026 ജൂലായ് 31 വരെയാണ് നിതിന്‍ അഗര്‍വാളിന് അതിർത്തി രക്ഷാസേനയുടെ ഡയറക്ടര്‍ ജനറലായി കാലാവധി. കഴിഞ്ഞവര്‍ഷം അവസാനം പങ്കജ് കുമാര്‍ സിംഗ വിരമിച്ച ഒഴിവിലാണ് നിതിന്‍ അഗര്‍വാളിന്റെ നിയമനം. ഇന്നലെ രാത്രിയാണ് നിതിന്‍ അഗര്‍വാളിനെ നിയമിച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങിയത്.

ഡൽഹിയിൽ ബിഎസ്എഫും ബോർഡർ ഗാർഡ് ബംഗ്ലാദേശും തമ്മിലുള്ള നിർണായക ചർച്ച ഇന്നലെ ആരംഭിച്ചതിനിടെയാണ് പുതിയ ഡയറക്ടർ ജനറലിന്റെ നിയമനം. അതിനാൽ ഉടൻ തന്നെ നിതിൻ അ​ഗർവാൾ ചുമതലയേറ്റെടുക്കുമെന്നാണ് സൂചന.

സംസ്ഥാനത്തെ മുതിർന്ന ഐപിഎസുമാരിലൊരാളായ നിതിൻ അ​ഗർവാളിന്റെ പേര് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കും പരി​ഗണിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com