വിദ്യക്കെതിരെ ലുക്കൗട്ട് നോട്ടീസ് ക്യാമ്പെയിനുമായി കെഎസ് യു; 'വൈലോപ്പിള്ളിയുടേതല്ലാത്ത വാഴക്കുല' ഇനാം

പൊലീസ് ആസ്ഥാനത്തിനു മുന്നിലെ മതിലുകളിലും ബാരിക്കേഡിലും പൊലീസ് വാഹനങ്ങളിലും നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്
ലുക്കൗട്ട് നോട്ടീസ് ക്യാമ്പെയിന്‍
ലുക്കൗട്ട് നോട്ടീസ് ക്യാമ്പെയിന്‍

തിരുവനന്തപുരം: അധ്യാപക ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ കേസിലെ പ്രതിയായ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യയെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കെഎസ് യുവിന്റെ ലുക്കൗട്ട് നോട്ടീസ് ക്യാമ്പെയിന്‍. വിദ്യയെ കണ്ടെത്തുന്നവര്‍ക്ക് 'വൈലോപ്പിള്ളിയുടേതല്ലാത്ത വാഴക്കുല'യാണ് നോട്ടീസില്‍ ഇനാം പ്രഖ്യാപിച്ചിട്ടുള്ളത്.

പൊലീസ് ആസ്ഥാനത്തിനു മുന്നിലെ മതിലുകളിലും ബാരിക്കേഡിലും പൊലീസ് വാഹനങ്ങളിലും നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. കാമ്പെയിന്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉദ്ഘാടനം ചെയ്തു.

ഈ മാസം 15 വരെ സംസ്ഥാനത്തെ എല്ലാ കാമ്പസുകളിലും ജില്ലാ കേന്ദ്രങ്ങളിലും വിദ്യയുടെ ലുക്ക്ഔട്ട് നോട്ടീസ് പതിപ്പിച്ച് പ്രതിഷേധിക്കുമെന്ന് കെഎസ്‌യു അറിയിച്ചു. വിദ്യയെ സിപിഎം നേതാക്കളാണ് സംരക്ഷിക്കുന്നതെന്നാണ് കെഎസ് യുവും കോണ്‍ഗ്രസും ആരോപിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com