സോഷ്യൽ മീഡിയയിലൂടെ ജോലിക്ക് അപേക്ഷിച്ചു, ഓൺലൈൻ ഇന്റർവ്യൂ; പിന്നാലെ ന​ഗ്ന വിഡിയോ പ്രചരിപ്പിച്ചു, തട്ടിപ്പ്

സമൂഹമാധ്യമത്തിലൂടെ ലഭിച്ച ലിങ്ക് വഴിയാണു യുവാവ് ജോലിക്ക് അപേക്ഷിച്ചതെന്നു പൊലീസ് പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മറയൂർ; സോഷ്യൽ മീ‍ഡിയയിൽ ജോലിക്കുള്ള പരസ്യം കണ്ട് അപേക്ഷിച്ച യുവാവിന്റെ നഗ്ന വിഡിയോ പ്രചരിപ്പിച്ച് പണംതട്ടിയെന്നു പരാതി. മറയൂർ സ്വദേശിയായ യുവാവാണ് തട്ടിപ്പിന് ഇരയായത്. സുഹൃത്തുക്കൾക്കും വീട്ടുകാർക്കും മോർഫ് ചെയ്ത വിഡിയോ അയക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. 

സമൂഹമാധ്യമത്തിലൂടെ ലഭിച്ച ലിങ്ക് വഴിയാണു യുവാവ് ജോലിക്ക് അപേക്ഷിച്ചതെന്നു പൊലീസ് പറഞ്ഞു. തുടർന്ന് ഓൺലൈനിലൂടെ ഇന്റർവ്യൂ നടത്തി. യുവാവിന്റെ ഇമെയിൽ ഐഡി, വാട്സാപ് നമ്പർ, ഇൻസ്റ്റഗ്രാം ഐഡി, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചു. 

പിന്നീടാണ് യുവാവിന്റെ മോർഫ് ചെയ്ത ന​ഗ്നദൃശ്യങ്ങൾ വാട്സ്ആപ്പിലേക്ക് അയച്ചുകൊടുക്കുന്നത്. പണം തന്നില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ പണം കൊടുക്കാൻ യുവാവ് വിസമ്മതിക്കുകയായിരുന്നു. ഇതോടെ അഞ്ച് സുഹൃത്തുക്കൾക്ക് ഈ ദൃശ്യങ്ങൾ അയച്ചു. ഇതോടെ ഭയന്നുപോയ യുവാവ് ഗൂഗിൾപേയിലൂടെ 25,000 രൂപ മൂന്നുതവണയായി അയച്ചു. വീണ്ടും ഭീഷണി തുടർന്നതോടെയാണ് പരാതി നൽകുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com