മാതാപിതാക്കളെ നോക്കാനെത്തിയ ഹോം നഴ്സിനെ പീഡിപ്പിച്ചു: ദന്തഡോക്ടർ അറസ്റ്റിൽ

യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്
ഷഹാബ്
ഷഹാബ്

തൃശൂർ; വീട്ടിൽ മാതാപിതാക്കളെ നോക്കാൻ എത്തിയ ഹോം നഴ്സിനെ പീഡിപ്പിച്ച കേസിൽ ദന്തഡോക്ടർ അറസ്റ്റിൽ. മതിലകം പള്ളിപ്പാടത്ത് വീട്ടില്‍ ഷഹാബ് (49) ആണ് അറസ്റ്റിലായത്. യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. 

മാതാപിതാക്കളെ നോക്കാനെത്തിയ യുവതിയെ ഷഹാബ് നിരവധി തവണ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് യുവതി ഇയാൾക്കെതിരെ പരാതി നൽകുന്നത്. അതോടെ ഇയാൾ വിദേശത്തേക്ക് കടന്നു. തുടർന്ന് പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. 

വിദേശത്തുനിന്ന് ബുധനാഴ്ച തിരിച്ചെത്തിയപ്പോള്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. മതിലകം ഇന്‍സ്‌പെക്ടര്‍ എം.കെ. ഷാജിയും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com