മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; ഭക്തർ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യണം

നിലയ്‌ക്കൽ, പമ്പ എന്നിവിടങ്ങളിൽ സ്‌പോട്ട് ബുക്കിങ് കൗണ്ടറുകൾ ഉണ്ടാകും
 ശബരിമല, ഫയല്‍ ചിത്രം
 ശബരിമല, ഫയല്‍ ചിത്രം

പത്തനംതിട്ട: മിഥുനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയാണ് ക്ഷേത്രനട തുറക്കുക. 

തുടര്‍ന്ന് അയ്യപ്പനെ ഭക്തജനസാന്നിധ്യം അറിയിക്കും. ഇതിനുശേഷം മാളിക്കപ്പുറം ക്ഷേത്രനട തുറക്കാന്‍ മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിക്ക് താക്കോല്‍ കൈമാറും. 

പിന്നീട് പതിനെട്ടാം പടിയില്‍ ഇറങ്ങി ആഴി തെളിയിക്കും. ഇന്ന് മറ്റു പൂജകളില്ല. മിഥുനം ഒന്നായ നാളെ പുലർച്ചെ അഞ്ചിനാണ് നടതുറപ്പ്.

ദർശനത്തിനെത്തുന്ന ഭക്തർ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യണം. നിലയ്‌ക്കൽ, പമ്പ എന്നിവിടങ്ങളിൽ സ്‌പോട്ട് ബുക്കിങ് കൗണ്ടറുകൾ ഉണ്ടാകും. പമ്പയിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com