മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ 16 വയസ്സുമുതല്‍ പീഡിപ്പിച്ചു; പ്രതി പിടിയില്‍

മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു
അറസ്റ്റിലായ അബ്ദുള്‍ ലത്തീഫ്
അറസ്റ്റിലായ അബ്ദുള്‍ ലത്തീഫ്

കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കോത്ത് കാവിലുമ്മാരം വേറക്കുന്നുമ്മല്‍ അബ്ദുല്‍ ലത്തീഫ് ആണ് പിടിയിലായത്. 

പെണ്‍കുട്ടിയെ പതിനാറാം വയസ്സ് മുതല്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിലാണ് അബ്ദുല്‍ ലത്തീഫിനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. 2018 മുതല്‍ ഇയാള്‍ പീഡിപ്പിക്കുന്നുണ്ടെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.

പോക്സോയ്ക്ക് പുറമേ ഭിന്നശേഷി ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാന്‍ഡ്

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com