കോട്ടയത്ത് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ച നിലയില്‍; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

വ്യവസായ മേഖലയിലെ സ്ഥാപനത്തിലേക്ക് കടക്കാന്‍ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: കോട്ടയം പൂവന്തുരുത്തില്‍ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ച നിലയില്‍. ളാക്കാട്ടൂര്‍ സ്വദേശി ജോസ് (55) ആണ് മരിച്ചത്. ജോസിനെ ആക്രമിച്ചതെന്ന് കരുതുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

പൂവന്തുരുത്തിലെ വ്യവസായ മേഖലയിലെ സ്ഥാപനത്തിലേക്ക് കടക്കാന്‍ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരനെ ഇതര സംസ്ഥാന തൊഴിലാളി ആക്രമിച്ചത്. ജോസിനെ ഇയാള്‍ കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയെന്നാണ് വിവരം. 

ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. അക്രമത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ ഈ സ്ഥാപനത്തിലേക്ക് കയറാന്‍ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരനായ ജോസിനെ ആക്രമിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com