കേരളത്തിലേക്ക് ലഹരിക്കടത്ത്; മുഖ്യ കണ്ണി അറസ്റ്റിൽ

ഐവറി കോസ്റ്റ് സ്വദേശി ഡാനിയൽ എന്ന ഡോംബിയ അബുവാണ് പിടിയിലായത്
ഡോംബിയ അബു
ഡോംബിയ അബു

ബംഗളൂരു: കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണി പിടിയിൽ. ഐവറി കോസ്റ്റ് സ്വദേശി ഡാനിയൽ എന്ന ഡോംബിയ അബുവാണ് ബംഗളൂരുവിൽ പിടിയിലായത്. വയനാട് കേന്ദ്രീകരിച്ച് നടന്ന ലഹരി ഇടപാട് കേസ് അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. തിരുനെല്ലി പൊലീസും വയനാട് ഡാൻസാഫ് ടീമും സംയുക്തമായാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

നേരത്തെ 100 ഗ്രാം എംഡിഎംഎയുമായി മൂന്ന് പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി പൊലീസും ഡാൻസാഫ് ടീമും ഏകോപിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഐവറികോസ്റ്റ് സ്വദേശി പിടിയിലാകുന്നത്. മയക്കുമരുന്ന് കടത്തു മാത്രമല്ല ഇയാൾ എംഡിഎംഎ ഉണ്ടാക്കുകയും ചെയ്യുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ നാർക്കോട്ടിക് കോടതിയിൽ ഹാജരാക്കും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com