'നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 ആക്കണം'; ജൂലൈ 19ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് 

ആശുപത്രികളിൽ മിനിമം സ്റ്റാഫ് ഒഴികെയുള്ളവർ സമരത്തിൽ പങ്കെടുക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം; കേരളത്തിലെ നഴ്സുമാർക്ക് ശമ്പള പരിഷ്കരണം നടത്തണം എന്നാവശ്യപ്പെട്ട് യുഎൻഎ. ജൂലൈ 19ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് യുഎൻഎ ദേശീയ പ്രസിഡന്റ് ജാസ്മിൻഷാ അറിയിച്ചു. ആശുപത്രികളിൽ മിനിമം സ്റ്റാഫ് ഒഴികെയുള്ളവർ സമരത്തിൽ പങ്കെടുക്കും. നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 ആക്കണമെന്നാണ് ആവശ്യം. 

സർക്കാർ ആശുപത്രികളുടെ നേഴ്സുമാർക്ക് സമാനമായി സ്വകാര്യ മേഖലയിലും ശമ്പളം ലഭ്യമാക്കണം എന്നും സംഘടന ആവശ്യപ്പെട്ടു. ശമ്പള വർദ്ധനവിൽ സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ സമ്പൂർണ്ണമായി പണിമുടക്കി നവംബറിൽ തിരുവനന്തപുരത്തേക്ക് ലോങ്ങ് മാർച്ച് നടത്തും. ആശുപത്രി സംരക്ഷണ നിയമം വന്നിട്ടും നേഴ്സുമാർക്ക് സംരക്ഷണം ലഭിക്കുന്നില്ല. സഹപ്രവർത്തകർ പോലും ആക്രമിക്കപ്പെടുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെ എതിർത്ത് പറയാൻ യുഎൻഎക്ക് അധികാരമില്ലാത്ത സ്ഥിതിയാണെന്നും ജാസ്മിൻഷാ പറഞ്ഞു. 

ആശുപത്രിയുടെ ഏറ്റവും അധികം വരുമാനം കൊണ്ടു പോകുന്നത് ഐഎംഎ ആണെന്നും ഒരേ തട്ടിൽ രണ്ടു ഭക്ഷണം വിളമ്പാൻ അനുവദിക്കില്ല എന്നും ജാസ്മിൻ ഷാ പറഞ്ഞു. ഡോക്ടർമാരുടെ സമരത്തിന് നഴ്സസ് അസോസിയേഷൻ പിന്തുണ നൽകി. എന്നാൽ നഴ്സുമാരുടെ ശമ്പള കാര്യം വരുമ്പോൾ ഡോക്ടർമാർ അപോസ്തലൻമാരാകുന്നു. ഐഎംഎ പോലും നേഴ്സുമാർക്കെതിരായ നിലപാടാണ് സ്വീകരിക്കുന്നത് എന്നും  ആരോപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com