'പൊലീസ് ഏമാൻമാർ കുറിച്ച് വെച്ചോ, കണക്ക് പറയിപ്പിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല'; പികെ ഫിറോസ്

വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ചതിനായിരുന്നു എംഎസ്എഫ് പ്രവർത്തകർ അറസ്റ്റിലായത്
പി കെ ഫിറോസ്, അറസ്റ്റിലായ എംഎസ്എഫ് പ്രവർത്തകർ/ ഫെയ്സ്ബുക്ക്
പി കെ ഫിറോസ്, അറസ്റ്റിലായ എംഎസ്എഫ് പ്രവർത്തകർ/ ഫെയ്സ്ബുക്ക്

മലപ്പുറം; വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ എംഎസ്എഫ് പ്രവർത്തകരെ വിലങ്ങണിയിച്ചതിനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. പരീക്ഷ എഴുതാതെ പാസായവരോ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി നേടാൻ നോക്കിയവരോ അല്ല അവരെന്നും കുട്ടികൾക്ക് പഠിക്കാൻ സീറ്റിന് വേണ്ടി സമരം ചെയ്തവരാണ് എന്നുമാണ് ഫിറോസ് കുറിച്ചത്. പൊലീസ് ഏമാൻമാർ കുറിച്ചുവച്ചോ, കണക്ക് പറയിപ്പിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ലെന്നും ഫിറോസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

ഫിറോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

രണ്ട് വിദ്യാർത്ഥി നേതാക്കളെയാണ് കയ്യാമം വെച്ച് പോലീസ് കൊണ്ടു പോവുന്നത്. അവർ പരീക്ഷ എഴുതാതെ പാസായവരല്ല, 
വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി നേടാൻ നോക്കിയവരല്ല,
പിൻവാതിൽ വഴി ജോലിയിൽ കേറിയവരല്ല. കുട്ടികൾക്ക് പഠിക്കാൻ സീറ്റിന് വേണ്ടി സമരം ചെയ്തവരാണ്.
വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ചതിന് എം.എസ്.എഫ് കോഴിക്കോട് ജില്ലാ വിംഗ് കൺവീനർ അഫ്രിൻ, മണ്ഡലം സെക്രട്ടറി ഫസീഹ്  എന്നിവരെയാണ് ഇമ്മട്ടിൽ അറസ്റ്റ് ചെയ്തത്. പോലീസ് ഏമാൻമാർ കുറിച്ച് വെച്ചോ, കണക്ക് പറയിപ്പിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല. ഇനി പോവുകയുമില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com