അറസ്റ്റിലായ ജയപ്രകാശ്‌
അറസ്റ്റിലായ ജയപ്രകാശ്‌

യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തു; ഭര്‍ത്താവ് അറസ്റ്റില്‍

ഈ മാസം പത്തൊന്‍പതിനാണ് ചിറപ്പുറം സ്വദേശി ഷീജയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

കാസര്‍കോട്:  കാസര്‍കോട് എരിക്കുളത്ത് യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ജയപ്രകാശിനെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം പത്തൊന്‍പതിനാണ് ചിറപ്പുറം സ്വദേശി ഷീജയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണവുമായി ഷീജയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. രണ്ടുവര്‍ഷമായി ഇയാള്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

യുവതി ആത്മഹത്യ ചെയ്യുന്നതിന്റെ തലേദിവസം ഭര്‍ത്താവ് മര്‍ദിച്ചതായി ഷീജ സഹോദരനെ വിളിച്ചറിയിച്ചിരുന്നു. ഈ രേഖകള്‍ ഉള്‍പ്പടെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. അസ്വാഭാവിക മരണത്തിനാണ് നീലേശ്വരം പൊലീസ് കേസ് എടുത്തിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com