തോട്ടി കൊണ്ടുപോയതിന് പിഴ; എംവിഡി ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

വാഹനത്തില്‍ തോട്ടി കൊണ്ടുപോയതിന് പിഴയിട്ടതിന് പിന്നാലെ കല്‍പ്പറ്റയിലെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി
എംവിഡി പിഴ നോട്ടീസ് അയച്ച കെഎസ്ഇബി ജീപ്പ്, എഐ ക്യാമറ
എംവിഡി പിഴ നോട്ടീസ് അയച്ച കെഎസ്ഇബി ജീപ്പ്, എഐ ക്യാമറ


കല്‍പ്പറ്റ: വാഹനത്തില്‍ തോട്ടി കൊണ്ടുപോയതിന് പിഴയിട്ടതിന് പിന്നാലെ കല്‍പ്പറ്റയിലെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബില്‍ അടയ്ക്കാന്‍ വൈകിയത് ചൂണ്ടിക്കാട്ടിയാണ് ഫ്യൂസ് ഊരിയത്. ചില്ല വെട്ടാന്‍ തോട്ടി കൊണ്ടുപോയ വാഹനത്തിന് 20,500 രൂപ പിഴയടക്കണമെന്ന് എഐ ക്യാമറ നോട്ടീസ് ലഭിച്ചിരുന്നു. 

എംവിഡിയുടെ എന്‍ഫോഴ്‌മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ കൈനാട്ടി ജങ്ഷിനെ കെട്ടിടത്തിലെ ഫ്യൂസ് ആണ് കെഎസ്ഇബി ഊരിയത്. ജില്ലയിലെ എഐ ക്യാമറകള്‍ നിയന്ത്രിക്കുന്നത് ഈ ഓഫീസില്‍ നിന്നാണ്. എമര്‍ജന്‍സി ഫണ്ടില്‍ നിന്ന് തുകയെടുത്ത് എംവിഡി കുടിശ്ശിക അടച്ചു. ഇതേത്തുടര്‍ന്ന് കെഎസ്ഇബി വൈദ്യുതി കണക്ഷന്‍ നല്‍കി. 

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വൈദ്യുതി ബില്‍ അടയ്ക്കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ ഫ്യൂസ് ഊരുന്ന നടപടിയിലേക്ക് കെഎസ്ഇബി കടക്കാറില്ല എന്നിരിക്കെയാണ്, തോട്ടിക്ക് പിഴ അടയ്ക്കാന്‍ നോട്ടീസ് അതേ ഓഫീസിന്റെ തന്നെ ഫ്യൂസ് കെഎസ്ഇബി ഊരിയത്. 

കഴിഞ്ഞയാഴ്ചയാണ് കെഎസ്ഇബി വാഹനം എഐ ക്യാമറയില്‍ കുടുങ്ങിയത്. വാഹനത്തിന് മുകളില്‍ തോട്ടി വച്ച് കെട്ടിയതിന് 20000 രൂപയും ഡ്രൈവറുടെ
സീറ്റ് ബെല്‍റ്റിടാത്ത യാത്രയ്ക്ക് 500 രൂപയുമാണ് പിഴയിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com