​'ഗഡുക്കളായി നൽകാം, മറ്റു വഴികളില്ല'- കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി; ചർച്ചയിൽ തീരുമാനമായില്ല

ശമ്പളം ഒറ്റത്തവണയായി നൽകാൻ നിവൃത്തിയില്ലെന്ന് മന്ത്രി നിലപാടെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളം ​ഗഡുക്കളാക്കി വിതരണം ചെയ്യുന്നത് സംബന്ധിച്ച് ​ഗതാ​ഗത മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. സിഐടിയു നേതാക്കുളുമായാണ് മന്ത്രി ആന്റണി രാജു ചർച്ച നടത്തിയത്. ശമ്പളം ഒറ്റത്തവണയായി തന്നെ നൽകണമെന്നായിരുന്നു തൊഴിലാളി നേതാക്കളുടെ വാദം. 

എന്നാൽ ശമ്പളം ഒറ്റത്തവണയായി നൽകാൻ നിവൃത്തിയില്ലെന്ന് മന്ത്രി നിലപാടെടുത്തു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ശമ്പളം ​ഗ‍ഡുക്കളായി നൽകാനേ നിർവാഹമുള്ളുവെന്നും തീരുമാനം മനഃപൂർവം കൈക്കൊണ്ടതല്ലെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാർ സഹായ ധനമായി 70 കോടി രൂപ കിട്ടാനുണ്ട്. കെഎസ്ആർടിസിയുടെ ശുപാർശ ധനമന്ത്രിയുടെ പരി​ഗണനയിലാണ്. സർക്കാർ സഹായം വൈകുന്നതാണ് നിലവിലെ പ്രതിസന്ധിയുടെ കാരണമെന്നും മന്ത്രി പറഞ്ഞു. സമയത്തിന് ഫയൽ കൈമാറുന്നുണ്ട്. എന്നാൽ കൃത്യസമയത്ത് സഹായ ധനം ലഭിക്കുന്നില്ല. മന്ത്രി യോ​ഗത്തിൽ വിശദീകരിച്ചു. 

3200 കോടിയുടെ കൺസോർഷ്യം വായ്പ തിരിച്ചടയ്ക്കാനുണ്ട്. എണ്ണക്കമ്പനികൾക്ക് 123കോടിയുടെ കുടിശികയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

സിഎം​ഡി ബി​ജു ​പ്ര​ഭാ​ക​റും സ​മാ​ന നി​ല​പാ​ടാ​ണ്​ സ്വീ​ക​രി​ച്ച​ത്. സ​ർ​ക്കാ​റി​ൽ ​നി​ന്നു​ള്ള പ്ര​തി​മാ​സ ധ​ന​സ​ഹാ​യ​മാ​യ 50 കോ​ടി മാ​സാ​ദ്യം ല​ഭി​ച്ചാ​ൽ നേ​ര​ത്തേ ശ​മ്പ​ളം ന​ൽ​കാ​നാ​കു​മെ​ന്നാ​യി​രു​ന്നു വി​ല​യി​രു​ത്ത​ൽ. ഈ ​തു​ക കി​ട്ടാ​ൻ വൈ​കു​ന്ന​ത്​ ശ​മ്പ​ള വി​ത​ര​ണ​ത്തെ​യും ബാ​ധി​ക്കു​ന്നു​ണ്ട്. വി​ഷ​യ​ത്തി​ൽ തു​ട​ർ ച​ർ​ച്ച ആ​വ​ശ്യ​മാ​ണെ​ന്നാ​ണ്​ പൊ​തു​വാ​യി ഉ​രു​ത്തി​രി​ഞ്ഞ ധാ​ര​ണ. ഈ ​മാ​സം 18ന്​ ​വീ​ണ്ടും ച​ർ​ച്ച ന​ട​ക്കും.

താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​ന​ത്തി​ലെ അ​പാ​ക​ത​യും നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. നേ​ര​ത്തേ പു​റ​ത്താ​യ താ​ത്കാ​ലി​ക​ക്കാ​രെ സീ​നി​യോ​റി​റ്റി പ്ര​കാ​രം പു​ന​ർ​നി​യ​മി​ക്ക​​ണ​മെന്നാണ് ധാ​ര​ണ​യെ​ങ്കി​ലും അതുമ​റി​ക​ട​ന്ന്​ മ​ന്ത്രി​യും എംഡി​യു​മെ​ല്ലാം കാ​ണു​ന്ന​വ​ർ​ക്ക്​ നി​യ​മ​നം ന​ൽ​കു​ന്നു​വെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കാ​മെ​ന്ന്​ മ​ന്ത്രി ഉ​റ​പ്പു​ ന​ൽ​കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com