പൊലീസ് സ്റ്റേഷൻ വളപ്പിൽ തീപിടിത്തം; പിടിച്ചെടുത്ത അഞ്ച് വാഹനങ്ങൾ കത്തി നശിച്ചു; ദുരൂഹം?

പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വാഹനങ്ങൾക്ക് തീ കൊടുത്തതാണെന്ന് സംശയമുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂർ: വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിൽ തീപിടിത്തം. വിവിധ കേസുകളിൽ പിടിച്ചെടുത്ത വാഹനങ്ങൾ കത്തി നശിച്ചു. അഞ്ച് വാഹനങ്ങൾക്കാണ് തീ പിടിച്ചത്. ഇതിൽ മൂന്നെണ്ണം പൂർണമായും രണ്ടെണ്ണം ഭാ​ഗികമായും കത്തി നശിച്ചു. 

പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വാഹനങ്ങൾക്ക് തീ കൊടുത്തതാണെന്ന് സംശയമുണ്ട്. 

അ​ഗ്നിക്കിരയായ വാ​ഹനങ്ങളിൽ ഒന്ന് കാപ്പ ചുമത്തിയ പ്രതിയുടേതാണ്. പൊലീസുകാരനെ കൈയേറ്റം ചെയ്തതിന് ഇയാൾക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com