'അക്രമം വഴിമാറും, ചിലര്‍ വരുമ്പോള്‍'; ഉത്സവപ്പറമ്പില്‍ അക്രമികളെ അടിച്ചോടിച്ച് പൊലീസ് - വീഡിയോ 

ആഘോഷങ്ങള്‍ അക്രമത്തിലേക്ക് വഴിമാറരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി
അക്രമികളെ അടിച്ചോടിക്കുന്ന പൊലീസിന്റെ ദൃശ്യം
അക്രമികളെ അടിച്ചോടിക്കുന്ന പൊലീസിന്റെ ദൃശ്യം

തിരുവനന്തപുരം:  നാടുമുഴുവന്‍ ഉത്സവങ്ങളുടെ നിറവിലാണ്. രണ്ടുവര്‍ഷത്തെ കോവിഡിന് ശേഷം ഓരോ ഉത്സവത്തെയും ആവേശത്തോടെയാണ് ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഒത്തൊരുമ വിളിച്ചോതുന്നതാണ് ഉത്സവങ്ങളും ആഘോഷങ്ങളും. എന്നാല്‍ ആഘോഷങ്ങള്‍ അക്രമത്തിലേക്ക് വഴിമാറരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. ഉത്സവാഘോഷത്തിനിടെ അക്രമം അഴിച്ചുവിട്ടവരെ അടിച്ചോടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ സഹിതമാണ് മുന്നറിയിപ്പ്.

ഉത്സവം ആളുകള്‍ ആഘോഷത്തോടെ കൊണ്ടാടുന്നതിനിടെയാണ് കുറച്ചു പേര്‍ തമ്മില്‍ അമ്പലപ്പറമ്പില്‍ വച്ച് അടിയുണ്ടാകുന്നത്. ഇവരുടെ ഇടയിലേക്ക് പൊലീസ് കയറി വരുന്നതും ഇവരെ അടിച്ചോടിക്കുന്നതുമായ വിഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. കേരള പൊലീസ് തന്നെയാണ് അവരുടെ ഫെയ്‌സ്ബുക്ക്് പേജിലൂടെ ഈ വിഡിയോ പങ്കുവച്ചത്. 

'അക്രമം വഴിമാറും .. ചിലര്‍ വരുമ്പോള്‍. നമ്മുടെ ഒത്തൊരുമ വിളിച്ചോതുന്നതാണ് ഉത്സവങ്ങളും ആഘോഷങ്ങളും. കൂട്ടായ്മയുടെ ആ മധുരനിമിഷങ്ങള്‍ അക്രമങ്ങളിലേക്ക് വഴിമാറരുത്. ആഘോഷങ്ങള്‍ സ്‌നേഹവും, സമാധാനവും നിറഞ്ഞതാവട്ടെ...' എന്ന കുറിപ്പോടെയാണ് കേരള പൊലീസിന്റെ വീഡിയോ

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com