ഹെലികോപ്ടര്‍ അപകടം: നെടുമ്പാശ്ശേരി വിമാനത്താവളം റൺവേ അടച്ചു; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

കൊച്ചിയിൽ ഇറങ്ങേണ്ട രണ്ട് രാജ്യാന്തര വിമാനങ്ങൾ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം റൺവേ താൽക്കാലികമായി അടച്ചു. പരിശീലന പറക്കലിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണതിനെ തുടർന്നാണ് റൺവേ അടച്ചത്. രണ്ടുമണിക്കൂർ സർവീസുകൾ തടസ്സപ്പെടും. ഇതേതുടർന്ന് കൊച്ചിയിൽ ഇറങ്ങേണ്ട മൂന്ന് രാജ്യാന്തര വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

മസ്ക്കറ്റ് - കൊച്ചി വിമാനം തിരുവനന്തപുരത്തേക്കും അഹമ്മദാബാദ് - കൊച്ചി വിമാനം കോയമ്പത്തൂരിലേക്കും ഭുവനേശ്വർ-കൊച്ചി വിമാനം ബം​ഗളൂരുവിലേക്കുമാണ് തിരിച്ചുവിട്ടത്. 

കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. പരിശീലന പറക്കലിനായുള്ള തയ്യാറെടുപ്പിനിടെ 150 അടി ഉയരത്തിൽ നിന്നാണ് ഹെലികോപ്ടർ വീണത്. ഹെലികോപ്ടറിൽ ഉണ്ടായിരുന്ന മൂന്ന് പേരിൽ ഒരാൾക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട ഹെലികോപ്ടർ റൺവേയിൽ നിന്ന് നീക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com